ഞാനും എൻ്റെ നാലാം തലമുറയും സ്റ്റഡി റൂമിൽ –
സോഫായിൽ ഇരുന്നു
കുട്ടി ഇച്ചിരി നീങ്ങിയിരിക്കു എന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ ഒന്ന് തുറിച്ചു നോക്കി
പിന്നെ കുറച്ചു മാത്രം സ്ഥലം തന്നു ഇരിക്കാൻ
ഞാൻ കുറച്ചു കുടി നിങ്ങിയിരിയ്ക്കുവാൻ
ആവശ്യപ്പെട്ടപ്പോൾ. നോ എന്ന് അലറി.
ഞങ്ങൾ രണ്ടു പേരും ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്
മൂന്നാം മുറ ടി.വി ഓൺ ചെയ്തു
ഓൺലൈൻ ക്ലാസ്സ് തുടങ്ങി
ക്ലാസ്സ് ടീച്ചർ [മിസ് ] വ ന്നു
ഗുഡ് മോണിംങ്ങ്സ്റ്റുഡൻസ. എന്നു പറഞു
ഞാൻ മാത്രം പ്രഭാതവന്ദനം എന്നു പറഞ്ഞു
നാലാം തലമുറ സ്റ്റൈലിൽ പറഞ്ഞു
ഗുഡ് മോണിങ്ങ് മിസ്സ്-.1
പിന്നെ ടീച്ചർ ഹാജർ വിളിക്കാൻ തുടങ്ങി.
എൻ്റെ പേര് അവസാനമായി വിളിച്ചപ്പോൾ
ഹാജർ ടീച്ചർ എന്ന് എഴുന്നേറ്റ് പറഞ്ഞു
നാലാം തലമുറ എന്നെ ‘ഒരു നോട്ടം നോക്കി
തൃക്കണ്ണ് ഉണ്ടെങ്കിൽ ഞാൻ ‘ഭസ്മമായി പോയേനെ.
ടീച്ചർ പറഞ്ഞു ഇന്നു നമ്മൾ പഠിയ്ക്കു വാൻ പോകുന്നത് ഒരു കുരുവിയുടെ പറഞ്ഞു
നാലാം തലമുറ ഉഷാറായി .പിന്നെ നോക്കി
പറഞ്ഞു വിജയ് അങ്കിളിൻ്റെ സിനിമയിലെ
പാട്ടു
ഞാൻ കേട്ട ഭാവം നടിച്ചില്ല
എല്ലാവരോടും എഴുന്നേറ്റ്.നിൽക്കാൻ പറഞ്ഞു
പറയേണ്ട താമസം നാലാം തലമുറ
സോഫയിൽ കയറി നിന്നു
ഞാൻ താഴത്തും
ടീച്ചർ പാടി നൃത്തം ചെയ്യുവാൻ തുടങ്ങി
വാ കുരുവി വരുകുരുവി
വാഴ കൈ മേൽ ഇരുകരുവി
നാലാം തലമുറ വിജയ് സ്റ്റൈയിലിൽ
നൃത്തം വെച്ചു
ഈ സമയത്താണ് എൻ്റെ വാമഭാഗം അടുക്കളയിൽ നിന്ന് അരങ്ങത്ത് എത്തിയത് പിന്നെ ടീച്ചർ പാട്ട് അവസാനിപ്പിക്കുന്നതിനു മുൻപ് തന്നെ. ഞാനും വാമ ഭാഗവും
വിജയ് തുഷയായി മാറി നൃത്തം ചെയ്തു പെട്ടെന്ന് കറൻ്റ് പോയി
കറൻ്റ് വന്നപ്പോൾ ക്ലാസ്സ കഴിഞ്ഞിരുന്നു. നാലാം തലമുറ അപ്പോഴും കുരുവി പാട്ട് പാടി നൃത്തം വെച്ചു കൊണ്ടിരുന്നു
സാമ്യം
ഞാനും നാലാം തലമുറയും പഠിച്ചതും
പഠിയ്ക്കുന്നതും ഒരു പോലെ
ഞാൻ … തിണ്ണ പളളിക്കൂടത്തിൽ
അവൻ: : വീട്ടിൽ
ഞാൻ എഴുതി പഠിച്ചത് സ്ലേറ്റിൽ
അവൻ: കണ്ണാടി സ്ലേറ്റിൽ [ സെൽ]
ഹരിഹരൻ