രചന : പ്രകാശ് പോളശ്ശേരി ✍️
ഇതുവെറുംവാക്കല്ല
പ്രണയത്തിന്നുതപ്പല്ല
പുളപ്പിന്റെ തേർവാഴ്ചയൊന്നുമല്ല
പ്രിയതേ നീയെന്റെയാത്മാവിൽ
ചേർന്നോരു സത്യമാം വചനത്തിന്നശിരീരിയാണ്
പ്രീയതരമായൊരു സ്നേഹ
പ്രവാഹത്തിൽഇഴചേർന്നചേതനപ്പെരുമയാണ്
ഊടാണു ഞാനെങ്കിൽപാവാണു നീയെന്നു
ചേർന്നപോലൊരുപട്ടുചേല ഭംഗിയാണ്
അതിലിനി ചേർന്നോരുകാഞ്ചന
നൂലിനാൽചാരുറ്റ ചിത്രങ്ങൾതുന്നിടേണം
സാമവേദത്തിലെ വിധിയുള്ള രാഗങ്ങൾ
പ്രാവീണ്യമായിനി പാടിടേണ്ട
ഷെഹണായിയല്ലെന്റെ പ്രിയവാദ്യ മോർക്കുക
സാരംഗിതൻ ഹൃദ്യതയെന്നിലെന്നും
നിൻ മൊഴികളിൽ ചേർന്നോരാ ഗ്രാമത്തിൻ
വശ്യതയെൻ കർണ്ണ
ത്തിനെന്തെന്തു ഹൃദ്യമാണ്
പെരുക്കി പറയുകയല്ലെന്നുള്ളത്തിൻ
പെരുമായ് ചേരുന്ന സത്യമല്ലെ .
ദേവനർത്തകിതൻ ജഘനപ്പെരുമയും
ചെന്തെങ്ങിൻ കുലയുടെ കാഴ്ചകളും
നന്ദനവനത്തിലെത്തിയപോലുള്ളത്തിൽ
നന്ദഥമെന്നിലുള്ളത്തിലുണരുന്നല്ലോ.