രചന : എം ബി ശ്രീകുമാർ ✍️
അവൻ കടന്നു ചെല്ലുമ്പോൾ
വാസന്തി മിസ്, പരിമളം പടർത്തി
സീറ്റിൽ ഉണ്ടായിരുന്നു.
അവനെ അറിഞ്ഞതും
ഒരു കൊടുങ്കറ്റുപോലെ അവർ ഉണർന്നു.
എന്താണ് നിന്റെ ഉദ്ദേശം?
രേഖയും നീയും തമ്മിൽ എന്താണ്?
അവർ അലറുന്നുണ്ടായിരുന്നു.
എനിക്ക് നീറി നീറി പുകയണം
അതിനാൽ
അവളെ ഞാൻ പ്രേമിക്കുന്നു.
ഞാൻ ആത്മഹത്യ ചെയ്യും.
എന്റെ മരണം അങ്ങനെയാണ്.
“അലൈപായുതേ കണ്ണാ
എന്‍ മനം ഇഹ
അലൈപായുതേ…”
അവർ പറന്നു പറന്ന്
ബ്ലാക്ക് ബോർഡിൽ
ഒരു വെള്ള ചിത്രമായി.
കോടതി മുറിയിൽ
തൂവെള്ള കടലാസ്സിൽ
പോസ്കോ ….നീറി…നീറി….
വർത്തമാനപത്രം വായിക്കുന്നു.
പാടുന്നു.