രചന : സതി നായർ ✍
ആരുടെയൊക്കെയോ എന്തെങ്കിലുമാണെന്ന്
എല്ലാമായിരുന്നു
എന്ന് വിചാരിച്ചത്
എൻ്റെ തെറ്റ്…
അന്നും ഇന്നും എന്നും
അതറിയാൻ
വൈകിയതും
എൻ്റെ തെറ്റ്…
ആ തെറ്റ് ഇന്നും
ഉണങ്ങിയ മുറിവിൻ്റെ
മാഞ്ഞിട്ടില്ലാത്ത പാടുകൾ
ഉണങ്ങാത്ത മുറിവുകളുടെ
വിങ്ങുന്ന വേദനകൾ
ഒരായുസ്സിൻ്റെ
മുക്കാൽപങ്കും
പിന്നിട്ടുകഴിഞ്ഞിട്ടും മനസ്സിലാക്കിത്തരുന്നു..
സന്തോഷങ്ങളെല്ലാം
നിനക്ക് ഭാഗം
വച്ചു തന്നിട്ട്
കഷ്ടപ്പെട്ട് ഇരട്ടിപ്പിച്ചതെല്ലാം
സങ്കടങ്ങൾ ആയിരുന്നു.
എന്നിട്ടും
പരിഭവവും പിണക്കവും
എല്ലാം എനിക്ക്
എന്നോട്
മാത്രമാണ്…
നിന്നോട് ഇഷ്ടം മാത്രമേയുളളൂ
എന്നും..
നീ എന്നിലും ഞാൻ നിന്നിലും ഇല്ലാതാവുന്ന കാലം വരെ
ആ ഇഷ്ടം അങ്ങനെ തന്നെ
ഉണ്ടാവും…