രചന : അനിയൻ പുലികേർഴ്‌ ✍️

ആസുരതകളതിരില്ലാതെ
അവനിയിൽ പെരുകുമ്പോൾ
അവതാരത്തിനു സമയമായി
അനന്തമായി നിയും നീട്ടണോ
ആവശ്യത്തിനു മുൻതൂക്കം
അത്യാവശ്യ സമയമായിപ്പോൾ
അരുതരുതിനിയും കാക്കണോ
ആ സുരത്വത്തിന്നറുതിക്കായി
ആരും കൊതിക്കുന്ന ലോകമായ്
ആകാംഷ പൂർവ്വം കാത്തിടണോ
അവതാരമിപ്പോളല്ലെങ്കിൽ പിന്നെ
ആരുമില്ലാത്തൊരു നാളിലാണോ
അകതാരിലുള്ള ആഗ്രഹമാണത്
ആരും തടയില്ല ഈ ഭൂമിയിൽ
അവതാരവും രക്ഷയും കാത്തിട്ട്
അവനിയിലെല്ലാം കൊതിച്ചീടുന്നു
അന്നു പറഞ്ഞോരാ ഓർമ്മയിലിന്നും
ആനന്ദമോടെ കാത്തിരുന്നീടുന്നു.

അനിയൻ പുലികേർഴ്‌

By ivayana