രചന : ലത ഗോവിന്ദൻ✍️

ചിലർ വരുന്നു
ആരുമല്ലവരെങ്കിലും
ആത്മ സംഘർഷങ്ങൾ
പങ്കു വക്കുന്നു.
വെറും ഒരു നിമിഷം മാത്രം..
പിന്നെ എങ്ങോ
എവിടെയോ
മറയുന്നു.
ഓർമ്മയിലില്ല
ആ മുഖം
ഓർത്തു വയ്ക്കേണ്ടതു
മില്ലല്ലോ..
ആ.. അമ്മയെ
ഓർമ്മ യിലുണ്ട്..
തൊഴുതു പിടിച്ച കൈകൾ മാത്രം
ഓർമ്മ വരുന്നുമുണ്ട്
ആ നേർത്ത സ്വരം..
വല്ലാതെ വിറക്കുന്നുണ്ട്
എന്തോ പിറുപിറുക്കുന്നു
മുണ്ട്
കണ്ണിൽ നിരാശ കാണാം
എങ്കിലും
ഒരിറ്റ് പ്രതീക്ഷ യോടെ
അമ്മ കൈകൾ കൂപ്പുന്നു.
അവൻ ഒരു പക്ഷേ
അറിയാനിടയില്ല
അവൻ ചെയ്ത തെറ്റിന്റെ ആഴവും
അമ്മ വന്നതും
പോയതും.

ലത ഗോവിന്ദൻ

By ivayana