രചന : നിഷാ പായിപ്പാട്✍️

ജീവിതത്തിൽ ചില അനുഭവങ്ങൾ പ്രത്യേകിച്ച് കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകമ്പോഴായിരിക്കാം ജീവിതത്തിൽ ചില മാറ്റങ്ങൾ സ്വയം ഉണ്ടാകണമെന്നും അത് സമൂഹത്തിന് കൂടി ഉപകാരപ്പെടുന്നതായിരിക്കണമെന്നും നാം സ്വയം തിരിച്ചറിയുന്നതും ,വിചാരിക്കുന്നതും..


ഇന്ന് സോക്ഷ്യൽ മീഡിയാ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഞാനും നിങ്ങളും ജീവിച്ചു കൊണ്ടിരിക്കുന്നത്
.ഒരു മനുഷ്യന്റെ സമ്പത്ത് എന്ന് പറയുന്നത് രണ്ട് നേട്ടങ്ങളിലൂടെ കടന്നു വരുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു.അതിൽ എറ്റവും പ്രധാനം നേടുന്ന അറിവ് ( വിദ്യാഭ്യാസം) രണ്ടാമത് രോഗങ്ങൾ ബാധിക്കാത്ത ആരോഗ്യമുള്ള ശരീരം …..
ഇത് രണ്ടു മുണ്ടെങ്കിൽ ജീവിത പുരോഗമനസുഖ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ധനം നേടി എടുക്കാൻ സാധിക്കും .


മലയാളികളായ നാം ഒക്കെ വിദ്യാഭ്യാസത്തിന് വില നൽകാൻ യാതൊരുമടിയില്ലാത്തവരും നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവരുമാണ് .എന്നാൽ സ്വന്തം ആരോഗ്യ കാര്യത്തിൽ നാമൊക്കെ എത്രമാത്രം ശ്രദ്ധാലുക്കളാണ് …..
ഇന്ന് ഭൂരിപക്ഷം കുടുംബങ്ങളും കൂട്ടുകുടുംബ പ്രക്രിയയിൽ നിന്ന് മാറി അണുകുടുംബത്തിലേക്ക് വന്നു കഴിഞ്ഞു. ഇവിടെയുള്ള ജീവിത രീതികൾ നാം കഴിക്കുന്ന ആഹാരരീതികൾ വിശ്രമം ഇല്ലാതെ അധ്വാനിച്ചിട്ട് അതിൽ സ്വരുകൂട്ടുന്നപണം ആശുപത്രികളിലേക്ക് നൽകേണ്ടി വരുന്നത് ഒരു പരിധി വരെ കഴിക്കുന്ന ഭക്ഷണത്തിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാത്തതു കൊണ്ടു തന്നെയാണ്.
സമയ കുറവുകൊണ്ടായിരിക്കാം വൈകുന്നേരം വിദ്യാർത്ഥികളായിരിക്കുന്ന കുഞ്ഞു മക്കൾക്ക് നാളെയുടെ ഭാവിയുടെ തലമുറയുടെ പ്രതീക്ഷകളാണെന്ന് മനസ്സിലുണ്ടെങ്കിലും ചിന്തിക്കാതെ ആകർഷകമായ പായ്ക്കറ്റ് ഉല്പന്നങ്ങൾ, ബേക്കറി വിഭവങ്ങൾ, ഹോട്ടൽ രുചികൾ അറിയിച്ചു കൊടുത്ത് തൽക്കാല ആശ്വാസം തേടാൻ ശ്രമിക്കുമ്പോൾ കടന്ന് വരാൻ പോകുന്നത് ആരോഗ്യമില്ലാത്ത ഒരു ജനതയാണെന്ന് വിദ്യാഭ്യാസം നേടിയിട്ടുള്ളവരായ നാംഎങ്കിൽ കൂടി അതൊക്കെ തത്ക്കാലത്തേക്ക് മറക്കുകയാണ് ?


സോഷ്യൽ മീഡിയാ ഇന്ന് സജീവമാണ് ഒരാൾക്ക് ഒരു ആപത്ത് വന്നതിന് ശേഷം മാത്രമാണ് നാം പല കാര്യങ്ങളും സോഷ്യൽ മീഡയായിലൂടെ ചർച്ച ചെയ്യുന്നത് എന്തുകൊണ്ട് അതിന് മുമ്പ് ചർച്ചകൾ ചെയ്യുന്നില്ലാ?
നമ്മുടെ മക്കളുടെ നല്ല ഭാവി ജീവിതത്തെ ലക്ഷ്യമാക്കി അവരുടെ നല്ല ജീവിതത്തെ കരുതി മാർക്കറ്റിൽ നിന്ന് ,മാർജിൻ ഫ്രീ ഷോപ്പുകളിൽ നിന്ന് ,മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന നല്ലതും ഗുണമേന്മ ഉള്ളതുമായ ഉല്പന്നങ്ങളെ ഞങ്ങളിനിയും വാങ്ങു പ്രോത്സാഹിപ്പിക്കു.


മോശമായ ,മായങ്ങൾ, നിറങ്ങൾ ചേർത്തിട്ടുള്ള ഉല്‌പന്നങ്ങൾ വാങ്ങില്ല അവ ഏതൊക്കെയാണ്? എന്തൊക്കെയാണ് ?കഴിച്ചാൽ ഉള്ള ദോഷഫലങ്ങൾ എന്താണ്?സോഷ്യൽ മീഡിയായിലൂടെ സമൂഹത്തിലെ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ നാം തയ്യാറായാൽ നമ്മുടെയും , നമ്മുടെ കുട്ടികളുടെയുംഭാവി ജീവിതം നന്നാകുന്ന ആരോഗ്യത്തിനുള്ള ഉല്പന്നങ്ങളെ കുറിച്ച് ചർച്ച ചെയ്തു കൂടാ? സ്വയം വിലയിരുത്തി കുടാ ?മറ്റുള്ളവർക്ക് പറഞ്ഞ് കൊടുത്തു കൂടാ?


രോഗബാധിതരായിആശുപത്രികളിൽ പോകാതെ ആരോഗ്യമുള്ള ഒരു തലമുറക്ക് വേണ്ടി നമ്മുടെ ജനതയുടെ നന്മക്കു വേണ്ടി ഇറങ്ങുന്ന ഉല്പന്നങ്ങളെ കുറിച്ച് ഒരു വിലയിരുത്തൽ അത് നിങ്ങളും വാങ്ങരുത് എന്നതുറന്ന് പറച്ചിൽ നടത്തി കൂടാ?
അങ്ങനെ ഒരു ബോധവത്ക്കരണത്തിന് തുടക്കമിടാൻ ശ്രമിക്കുന്നവരായി സോഷ്യൽ മീഡയുടെവെണ്മയുള്ള പ്രതലംനമ്മൾക്ക് ഉപയോഗിച്ചു കൂടെ?


അങ്ങനെ ഒരു ശ്രമത്തിലേക്കു നമ്മുക്ക്ഒരോത്തർക്കും മാറി കൂടെ ? ഈ രചനയിലൂടെ വ്യക്തിപരമായി ഒരു വ്യാപാരികളെയോ , വ്യവസായികളെ കുറിച്ചുവ്യക്തിപരാമർശവുമില്ലാ സ്ഥാപനങ്ങളെ കുറിച്ചുംപരാമർശിക്കുന്നില്ല ആരോഗ്യമുള്ള ശുചിത്യബോധമുള്ള അറിവ് ഉള്ള ഒരു ജനതയ്ക്കായി നന്മ നിറഞ്ഞ സമൂഹത്തിനായി ഞാൻ എഴുതിയ വരികളെ നോക്കി കാണമെന്ന് വിനയപൂർവ്വംഅഭ്യർത്ഥിക്കുന്നു.

By ivayana