അയൂബ് കരൂപ്പടന്ന✍

പ്രിയരേ . കോട്ടയം സ്വദേശിനിയായ യുവതി കഴിഞ്ഞ ആറു വർഷമായി റിയാദിലെ ഒരു ക്ലിനിക്കിൽ ജനറൽ നഴ്‌സായി ജോലി ചെയ്യുന്നു . മൂന്നര വർഷങ്ങൾക്കു ശേഷം നാട്ടിൽ പോയി . വിവാഹം കഴിഞ്ഞു തിരികെ വന്നു . ഒരു വർഷം മുൻപ് ഭർത്താവിനെ വിസിറ്റിങ് വിസയിൽ കൊണ്ട്വന്നു . അദ്ദേഹം തിരികെ നാട്ടിലെത്തുകയും ചെയ്തു.

എന്നാൽ എട്ടര മാസം ഗർഭിണിയായ നഴ്‌സിന് നാട്ടിൽ പോകാൻ അനുവദിക്കുന്നില്ല . പൊറുതി മുട്ടി . നിസ്സഹായാവസ്ഥയിൽ ഞാനുമായി ബന്ധപ്പെട്ടു എന്റെ സഹായം ആവശ്യപ്പെട്ടു . കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ഞാൻ . ക്ലിനിക്കിൽ എത്തി . മാനേജ് മെന്റുമായി സംസാരിച്ചു . അവർക്ക് വിരോധമില്ലെന്ന് മനസ്സിലായി . H r നെ വിളിച്ചു സംസാരിച്ചു . H r . ഒരു സ്വദേശി വനിതയായിരുന്നു .

അദ്ദേഹം ഉടനെ ഹെഡ് നഴ്‌സായ ഈജിപ്ഷ്യൻ യുവതിയെ വിളിച്ചു . അഭിപ്രായം തേടി . അതോടെ ഹെഡ് നഴ്‌സിന്റെ കുബുദ്ദികളാണ് അവിടെ നടക്കുന്നതെന്ന് മനസ്സിലായി . അവർ പോകാൻ അനുവദിക്കുന്നില്ല അതാണ് വിഷയം എന്ന് മനസ്സിലാക്കിയ ഞാൻ ഹെഡ് നേഴ്സിനോട് ചോദിച്ചു . സ്പോൺസറിനോ . മാനേജ് മെന്റിനോ ഇവരെ നാട്ടിലയക്കുന്നതിൽ തടസ്സമില്ല . പിന്നെ നിങ്ങൾക്കെന്താണ് പ്രശ്‍നം . കോപാകുലയായ അവർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി .

മറ്റൊന്നും ആലോചിച്ചില്ല . Moh. ലെയും . ലേബർ കോടതിയിലെയും എന്റെ പരിചയത്തിലുള്ള ഉദ്യോഗസ്ഥരെ ഞാൻ ഫോണിൽ വിളിച്ചു . ഈ ക്ലിനിക്കിലെ നഴ്സ്മാരുടെയും . ഡോക്റ്റർമാരുടെയും . ലൈസൻസ് പരിശോദിക്കുന്നതിനെ കുറിച്ച് സംസാരിച്ചു . ഒട്ടും താമസിച്ചില്ല . നമ്മുടെ നഴ്സ് കുട്ടിക്ക് നാട്ടിൽ പോകാനുള്ള അനുമതിയായി .

അരമണിക്കൂറിനുള്ളിൽ . പാസ്പോർട്ട് . ടിക്കറ്റ് . കുടിശിക ഉണ്ടായിരുന്ന 7652, റിയാലും . പ്രസവത്തിനു പോകുന്നതിനാൽ അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളമായ 4200, റിയാലും . എന്റെ മുൻപിൽ വെച്ച് തന്നെ കൈമാറി . പിറ്റേ ദിവസം ഉച്ചക്ക് . നഴ്സ് കുട്ടിയെ നാട്ടിലയച്ചു . വളരെ എളുപ്പത്തിൽ ഈ വിഷയം പരിഹരിക്കാൻ കഴിഞ്ഞതിൽ . ജഗദീശ്വരനോട് ഞാൻ നന്ദി പറയുന്നു. ,…….

By ivayana