ഡാർവിൻ പിറവം ✍
ബഹുമാന്യരായ സ്നേഹവീട് സഹയാത്രികരെ,
. സ്നേഹവീട് കേരളയിലെ എല്ലാ എഴുത്തുകാർക്കുമായി ആസ്ഥാനമന്ദിരത്തിൽ, ഒരു ലൈബ്രറി ആരംഭിക്കുവാൻ ഉദ്ദേശിക്കുകയാണ്.
. കലകൾക്കായി സംഗീത വിദ്യാലയം ആരംഭിച്ചതിന് ശേഷം, സാഹിത്യകാർക്ക് ലൈബ്രറി ആരംഭിക്കാമെന്ന് കേന്ദ്ര കമ്മറ്റി ചർച്ചയിൽ തീരുമാനമെടുത്തു.
ലക്ഷ്യങ്ങൾ:-
- എല്ലാ എഴുത്തുകാരും, അവരുടെ പുസ്തകങ്ങളുടെ രണ്ട് കോപ്പികൾ ആസ്ഥാന മന്ദിരത്തിൽ അയച്ചുനൽകുമ്പോൾ, ഒരു പുസ്തകം വായനക്കായി ലൈബ്രറിയിൽ സൂക്ഷിക്കുകയും. മറ്റൊരു പുസ്തകം ജില്ലാ സമ്മേളനങ്ങളിൽ പ്രദർശിപ്പിക്കുകയും, വിൽപ്പനയ്ക്ക് വയ്ക്കുകയും ചെയ്യുക.
- പുസ്തകം വിറ്റുപോകുന്നുണ്ടെങ്കിൽ, ചെറിയൊരു കമ്മീഷൻ വ്യവസ്ഥയിൽ, വീണ്ടും മറ്റ് ജില്ലാ സമ്മേളനങ്ങളിൽ ആ പുസ്തകങ്ങൾ കൂടുതൽ സ്വരൂപിച്ച് പ്രദർശനത്തിന് വയ്ക്കുക.
- പ്രദർശനത്തിനും, വിൽപ്പനയ്ക്കും വയ്ക്കുന്ന പുസ്തകങ്ങൾ ബ്രോഷറുകളിലൂടെ, കേരളം മുഴുവൻ അറിയിക്കുക, പ്രചരിപ്പിക്കുക.
- സ്നേഹവീട്ടിൽ മാസത്തിലൊരിക്കൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കവിയങ്ങ്, കഥാ ചർച്ചകളിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ മാറിമാറി ചർച്ചക്ക് വയ്ക്കുക. അതിലൂടെ പുസ്തകത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാർ വിലയിരുത്തുക, ചർച്ചകൾ നടത്തുക.
- ഓരോ പുസ്തകവും അവലോകന ശേഷം മുഖപുസ്തകത്തിലും, മീഡിയകളിലും പോസ്റ്റ് ചെയ്യുക.
- കവിതാ, കഥാ പുസ്തകങ്ങൾ പ്രകാശനം ചെയ്യാത്തവരുടെ ഒറ്റപ്പെട്ട മുഖപുസ്തക, വാട്സ് അപ്പ് എഴുത്തുകൾ ശേഖരിച്ച് ചർച്ചകൾക്കിടുക, സാധ്യമായ രീതിയിൽ മാഗസിനിൽ എത്തിക്കാൻ ശ്രമിക്കുക. സമാഹാരങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
- എഴുത്തുകാരെ സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക.
- ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിൽ ലൈബ്രറിയിൽ രജിസ്റ്റർ ചെയ്ത പുസ്തകങ്ങൾ വിലയിരുത്തി മികച്ച പുസ്തക ങ്ങൾ തിരഞ്ഞെടുത്ത്, എഴുത്തുകാരെ ആദരിക്കുക, അവാർഡ് നൽകി ഉന്നതിയിലേക്കെത്തിക്കുക.
- ഒറ്റ എഴുത്തുകൾ സ്നേഹവീട് മുഖപുസ്തകത്തിൽ പോസ്റ്റു ചെയ്യുന്നവയിൽ മികച്ചത് തിരഞ്ഞെടുത്ത് എഴുത്തുകാരെ, സമ്മേളനങ്ങളിലൂടെ ആദരിക്കുക.
. സ്നേഹവീട് എഴുത്തുകാർക്കായി പലരീതിയിലുള്ള സാഹിത്യ പ്രോത്സാഹനങ്ങൾ നൽകുവാനാണ് പുതുതായ് കടന്നുവരുന്ന ജില്ലാ കമ്മറ്റിയും, കേന്ദ്ര കമ്മറ്റിയും തീരുമാനിച്ചിരിക്കുന്നത്.
സ്നേഹവീട് കേരള
ദേശീയ പ്രസിഡൻ്റ്
ഡാർവിൻ പിറവം
ദേശീയ സെക്രട്ടറി
കെ.കെ. തേവൻ
ദേശീയ ട്രഷറർ
സുജാത ബാബു.