രചന : ഹരിദാസ് കൊടകര✍

ചിതലെടുത്ത നാവിൽ
കുടിച്ചുതീർന്നൊരു
നിയതി കഥയുമായ്
വീണ്ടും കായകല്പന

നാല് പകൽക്കിഴി
ധാന്യാമ്ല ധാര
പോകുന്നിടത്തെല്ലാം
നിറുത്തി നിറുത്തി
അധിക ഭൂമിഭൂതം
ചവയ്ക്കാതെ
തീരുന്നതേ പുണ്യം

മിഴി രണ്ടിലും-
എളുതെന്ന വീട്.
നാട്ടുകൂട്ടങ്ങളിൽ-
തട്ടി വീണ മുഖം-
പടരും പിണക്കം.
മുന്നിലുറുമ്പിൻ കവല
കാൽ കവച്ചേ നടപ്പ്.

മധുരം മടുത്തു..
മേമ്പൊടിക്കായ്
ഒരു പൊട്ട് ശർക്കര
ആരോ ശഠിച്ചു

പലതരം നാട്ടുമാവുകൾ
കടന്നുപോയതീ-
കൈവഴിയ്ക്കെങ്കിലും
കൊണ്ടാലഗ്നി പോലെന്തോ
കുത്തിനോക്കുന്നു കാഴ്ചയെ.

ഹരിദാസ് കൊടകര

By ivayana