രചന : ബാബുരാജ് കെ ജി ✍

 

ഉദയങ്ങളിൽ നിന്നും ഊറി വരുന്ന ഉപ്പു –
കാറ്റിൻ്റെ സൂര്യനാണ്
അവളുടെ ചിരികളെ
കവർന്നെടുത്തത്?
ഓർമ്മകളിൽ നിന്ന്
അവധിയെടുത്ത ഒരു ദിവസം ?
അപ്രതീക്ഷിതമായ ഒരു
വിരുന്നു്.
നിങ്ങളുടെ ചിന്തകളിലേക്ക് ഞാനവളെ തരികയാണ്.”!
എനിക്ക് രാജിയെ
അറിയാം!
ദൈന്യതയുടെ കറുത്ത
പാടുകൾ അവളുടെ
കൺതടങ്ങളിൽ നിന്നും
മാഞ്ഞിരുന്നില്ല!?
പുസ്തകങ്ങളുടെ
പുതുമണത്തോടൊപ്പം
അവളും ചിരിച്ചിരുന്നു.
സഞ്ചാരങ്ങളുടെ സൂര്യൻ അവളേയും
വേട്ടയാടിയിരുന്നെന്നോ?
അപ്രതീക്ഷിതമായ ഒരു
വിരുന്ന്”
ഉച്ച കത്തുന്ന നേരം ഉപ്പു
പുരണ്ട മുഖവുമായി
പത്തേമാരികൾ നിറയുന്നത് ഞാൻ
കണ്ടു.
പത്തേമാരികൾക്കെല്ലാം
അവളുടെ മുഖങ്ങളായിരുന്നു!
രാജിയുടെ കുഞ്ഞു –
മുഖങ്ങൾ!!
ഉപ്പുപാടങ്ങളിൽ
വിരുന്നിനെത്തുന്ന
പത്തേമാരികൾ:???
ആത്മാക്കളുടെ
പള്ളിയോടങ്ങളാണത് !
അടങ്ങി തീരാത്ത
ജീവിതങ്ങളെ ആഘോ_
ഷമാക്കി നീങ്ങുകയാണവർ !
കടലുകൾ താണ്ടി കര-
കളറിയാതെ
പത്തേമാരികൾ……………
ജീവിതത്തോട് രാജി –
പറഞ്ഞ് പത്തേമാരികളി
ലെ തണുത്ത സ്മശാന
ങ്ങളിലേക്ക്…………?
മുഖം പറിച്ചെടുത്ത് മനസ്സിൽ തന്ന് കുഞ്ഞു –
പെങ്ങൾ പോകുന്നത്….
വായിച്ചു കൂട്ടുന്ന അക്ഷ-
ങ്ങളിൽ പോലും അവളുടെ ദൈന്യതകളു
ണ്ടായിരുന്നു!
ദിനരാത്രങ്ങളിലെ
അലച്ചിലുകൾക്കിടയിൽ
കാർന്നെടുക്കുന്ന രോഗ-
ങ്ങളെ കുറിച്ച് അവൾ
വാചാലയായിരുന്നില്ല!
പ്രവർത്തികളിൽ
വാക്കുകളിൽ പോലും
അവളൊരുപാടകലെ!
‘യാത്രാമൊഴികൾ”
ഒരിക്കലും ഇനി
വരില്ലെന്ന്………………
ആ – വാക്കുകൾക്ക്
അറം പറ്റിയതിൻ്റെ………?
-ഒച്ചയും, അനക്കവുമില്ലാ
തെ ഒരേകാകി……
അവൾക്ക് കൂട്ടിനുണ്ടായിരുന്നു?
ഏകാകിയുടെ
പത്തേമാരികൾ!
പുസ്തകങ്ങളില്ലാതെ
കടന്നു വന്ന ഓർമ്മകളുടെ ആ-ദിവസങ്ങളിൽ
നിന്ന്……………………
യാത്രാമൊഴികളുടെ
അവശിഷ്ടങ്ങൾ !
യാത്രയയപ്പുകളുടെ
പത്തേമാരികൾ!
നമുക്കോർത്തെടുക്കണം?
സഞ്ചാര വേഗങ്ങളുടെ
അക്ഷരങ്ങളെ !
പത്തേമാരിയിലേ-
ക്കുള്ള………….
അതിനെ ആട്ടിയുല _
ക്കുന്ന തിരകളിലേക്കു
ളള ഒരു ദിവസത്തെ
കുറിച്ച് !!!

ബാബുരാജ് കെ ജി

By ivayana