രചന : ജയേഷ് പണിക്കർ✍
വെയിലേറ്റിതങ്ങു തളർന്നിടുമീ
വഴിയാത്രികർക്കങ്ങു തണലാകുക
കഠിനമാം വീഥിയിലെന്നാളുമീ
കദനത്തിൻ ഭാരമൊഴിക്കുവാനായ്
മുറിവേറ്റ മനസ്സിനൊരൗഷധമായ്
മറുവാക്കതങ്ങേകിയൊന്നാശ്വാസമായ്
ഇടമുറിയാതങ്ങു പെയ്തൊഴിയും
ഇടനെഞ്ചിനുള്ളിലെ വിങ്ങലുകൾ
കാതോർത്തിരിക്കുകിലെന്നുമെന്നും
ശാന്തമായീടുമലയടികൾ
ഒരു കുഞ്ഞു തെന്നലായെത്തീടുക
നെറുകിലെ വിയർപ്പതങ്ങാറ്റീടുക
സ്വയമങ്ങുരുകിയാ മെഴുതിരി പോലങ്ങു
സകലർക്കുമാനന്ദമേകുകെന്നും
ഇതളിട്ടുണരട്ടെ നൂറു പൂക്കൾ
ഇനിയുമങ്ങേറെ തണൽമരത്തിൽ.