രചന : പ്രകാശ് പോളശ്ശേരി✍

ഇനിയെത്രനാളുണ്ടാവുമെന്നറികയില്ല,
അതിലിനിയിത്രപിണക്കങ്ങൾചേർത്തീടേണമോ,
മൊഴിയെത്രപറഞ്ഞുനാ,മിണങ്ങി, യിനി
മൊഴിയൊന്നുകാത്തിരിക്കയാണുഞാനും

മലരൊത്തിരിയുണ്ടീഭൂമിയിലെന്നാലും
പാരിജാത മലരിൻ്റെ, വിശുദ്ധിവേറെയാണല്ലോ
പനിനീർപ്പൂവൊരു നൈർമ്മല്യപുഷ്പമെ
ന്നാലുമതിൽക്കാണുമൊരുമുള്ള് കരടു തന്നെയല്ലേ,

പാരിജാതത്തിൻ്റെ സിതസിദ്ധി പാരിലുണ്ടാകുമോ,
പരിമളശുദ്ധി ഹാ!യെന്തു കേമവും,
അതുപോലെയാണു നീയെനിക്ക് സഖീ,
അറിയാമതു നിനക്കെന്നാലും നീ –

ഇനിയെണ്ണിപ്പിറക്കുന്ന നാളുകൾ മാത്രം
അതിലൊരു വേദന കരടായ് വേണമോ
ഇനിയൊരു പുലരിയില്ലെന്നാകിൽ
ഇരുളടഞ്ഞ വഴിത്താരയിലൊരു മിന്നാമിന്നിയായ് ഞാൻ

വരികയില്ല നിൻനീലാനിലവെളിച്ചത്തിൽ
അതിലൊരു മിന്നാമിന്നിക്കെന്തു ?പ്രഭയാണ്
പ്രഭയറ്റുപോംസിതചന്ദ്രിക പ്രഭാവത്തിനും
അമാവാസി, അതുനിയതിൻവിധിതന്നെയല്ലെ

ദൂരെയൊരു തിരിനാളമെരിയുന്ന കണ്ടോ
അതിൽ നിന്നൊരു ശിഖയെടുത്തു വരിക,
ശവമായൊരീദേഹത്തിലൊന്നു നീ,
കൊളുത്തി വിടപറഞ്ഞീടുക പോയിടട്ടെ ഞാൻ.

പ്രകാശ് പോളശ്ശേരി

By ivayana