രചന : രാജീവ് ചേമഞ്ചേരി ✍️

പണമേറെ കൈയ്യിലുണ്ടെന്നാകിലും-
പരിതപിക്കുന്നുയെൻ മനം മൂകമായ്!
പരിവാരങ്ങളെത്രയോയുണ്ടെന്നാലും-
പാതിവഴിയില്ലെല്ലാമടർന്ന് പോയീ!

പത്തരമാറ്റുള്ള സ്വപ്നങ്ങൾ കണ്ടു ഞാൻ-
പുത്തനിറക്കി വളർത്തിയോരെല്ലാം!
പുതുവഴി തേടിക്കൊണ്ടകലേയ്ക്ക് പോയി-
ഇതുവഴി വരുവാനായ് സമയമില്ലാതെയായ്!

കൊട്ടാരതുല്യമാം പാർപ്പിടമുണ്ടെങ്കിലും-
കോലായിലേകനായ് ഞാനിരിക്കുന്നു!
കുശലങ്ങളോതുവാനാളുകളില്ലാതെയെന്നും
കണ്ണീര് വീഴ്ത്താതെയാരെയോ തേടവേ!

കാലങ്ങളിതുപോൽ ചാക്രീയമാവുമ്പോൾ
കാര്യങ്ങളൊക്കെയും തനതായ് ഭവിക്കവേ!
യൗവ്വനമെന്നതും പിന്നെ വാർദ്ധക്യമെന്നതും
യാഗമായ് പിൻതുടരുന്നു ജനനിയിൽ…….!

രാജീവ് ചേമഞ്ചേരി

By ivayana