രചന : കെ ജയനൻ ✍
വാക്കുകൾ
നിരവദ്യവേദപ്പൊരുളുകൾ
നിരാമയ മൗനം
ലാവണ്യ നിമദo …..
വാക്കുകൾ
നിയതിയായ് വന്നെന്റെ
നാവിൽ പിറക്കിലും
നീർകാക്കയായ് ചിറകിട്ടടിക്കുന്നു ….
വാക്കെന്റെ നാവിൽ
ജ്വരചിന്ത കോറുന്നു
വാക്കെന്റെനാവിൽ
പനിക്കുന്നപഴമൊഴി…
വാക്കെന്റെ രോഷത്തി –
ന്നപസ്മാര കൗതുകം….
ആരെന്റെ ചിന്തയ്ക്ക്
ചിതയൊരുക്കും
ആരെന്റെ വാക്കിനു
ശ്രാദ്ധമൂട്ടും
ആരെന്റെ നാവിൽ
വയമ്പു തേയ്ക്കും…..
*