ലേഖനം : വിദ്യാ രാജീവ്✍
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരളമെങ്ങും വായനാദിനമായ് ആചരിക്കുന്നു.
വായനാശീലം ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.1945 ലാണ് പി. എൻ. പണിക്കർ കേരളത്തിൽ ഗ്രന്ഥശാല സ്‌ഥാപിച്ചത്. അദ്ദേഹം ഗ്രന്ഥശാലകളേ അറിവിന്റെ താഴ്‌വരകളാക്കി.
വായനയുടെ അഭാവം ഈ കാലഘട്ടത്തിൽ വളരെ കൂടുതലാണ്.വർത്തമാനക്കാലത്ത് വായനാ വിമൂഖരാണ് അധികവും. വായനയൊരു അനുഭൂതിയാണ് അവ ആസ്വദിക്കുക അനുഭവവേദ്യമാണെന്നത് തിരിച്ചറിയുക.വായന വളരെ ചെറുപ്പത്തിലെ കുട്ടികളിൽ തുടങ്ങി വയ്ക്കേണ്ട നല്ല ശീലമാണ്.നാം കേട്ടറിവുള്ള ചൊല്ലൊന്ന് നോക്കൂ “ചൊട്ടയിലെ ശീലം ചുടലവരെ”യെന്നത് വെറും വാക്യങ്ങളല്ലയെന്ന് ഓർക്കുക ജീവിതത്തിൽ വളരെ അർത്ഥതമുള്ളതാകുന്നു.നിത്യജീവിതത്തിൽ നിർബന്ധമായും പത്രവായന ഉളവാക്കുക കാര്യബോധം ഉണ്ടാക്കിയെടുക്കുക.
കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ
“വായിച്ചാലും വളരും
വായിച്ചിലെങ്കിലും വളരും
വായിച്ചാൽ വിളയും
വായിച്ചിലെങ്കിൽ വളയും “
ഈ വരികളിലൂടെ തന്നെ വായനയുടെ പ്രാധാന്യം നമുക്ക് നന്നായി മനസിലാക്കാൻ കഴിയുന്നു.
വായനയിലൂടെ നേടുന്ന അറിവ് ആർക്കും നഷ്ടപ്പെടുത്താനാകില്ല. സ്കൂളിൽ ഓരോ പഠനമുറിയിലും ചെറിയ പുസ്തകശാല ഉണ്ടാക്കണം.ഓരോ പുസ്തകങ്ങളും വായിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കണം. മത്സരങ്ങളെക്കാൾ അറിവേകുന്ന സംരംഭങ്ങൾ തുടങ്ങി വയ്ക്കുക നന്നായിരിക്കും.
വായന മഹാന്മാരിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നുയെന്ന് ചരിത്രം തെളിയിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി അൺ ടു ദി ലാസ്റ്റ് എന്ന റസ്കിന്റെ പുസ്തകം പലവട്ടം വായിച്ചിരിക്കുന്നു. ഹോമറുടെ ഇലിയഡ് എന്ന ഇതിഹാസ കാവ്യമായിരുന്നു അലക്സാണ്ടർ പ്രചോദനത്തിനായ് സൂക്ഷിച്ചിരുന്നത്.
കൈയിൽ പടവാളും കീശയിൽ ഹോമറുടെ കൃതിയുമുണ്ടെങ്കിൽ ഞാനീ ലോകം മാറ്റിമറിയ്ക്കുമെന്ന് നെപ്പോളിയൻ പ്രഖ്യാപിച്ചതും. വായനാ മൂല്യം തുറന്നു കാട്ടുന്നു. വായിക്കാനുള്ള ആഗ്രഹം പലതും പഠിക്കാനുള്ള ആഗ്രഹത്തിന്റെ തീക്ഷണഭാവമാണ്.വായന അന്യമാകുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറ പുസ്തകങ്ങളിൽനിന്നും വിട്ടൊഴിഞ്ഞ് വായിക്കാൻ ലാപ്ടോപ്പും,മൊബൈൽ ആപ്പുകളിലും മുങ്ങിനിവരുന്നുയെന്നത് വേദനയോടെ സ്മരിച്ചു കൊണ്ടു നിർത്തുന്നു.✍️