ലേഖനം : നിഷാ പായിപ്പാട് ✍

സപ്തസ്വരങ്ങളെ തഴുകി ഉണർത്തി കണ്ഠം നാളത്തിൽ എറ്റെടുത്ത് അധരത്തിൽ നിന്ന് ഉതിർത്ത് സംഗീത ആസ്വാദകരുടെ കർണ്ണപുടത്തിൽ ലയിപ്പിച്ച് ആസ്വാദനത്തിന്റെ പരമ കോടിയിൽ എത്തിച്ച സംഗീത മാന്ത്രികർ
കാവ്യഭംഗികൊണ്ട് വർണ്ണന കൊണ്ട് തൂലികപടവാളാക്കിയ രചയിതാക്കൾ. അവരുടെ തൂലികയിൽ നിന്ന് ഉതിർന്ന് വീണ മനോഹര ഗാനങ്ങൾ ശ്രവണ സുന്ദരങ്ങളായ ശബ്ദങ്ങൾകൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കുന്ന ഒരു കലയാണല്ലോ സംഗീതം?
മലയാളിയുടെ സംഗീതമെന്നാൽ അത് ചെമ്പയുടെ അരുമശിഷ്യനായഗാന ഗന്ധർവ്വൻ തന്നെയാണ് .


സ്വര രാഗ ഗംഗാപ്രവാഹത്തിലൂടെ ജൈത്രയാത്ര തുടരുന്ന ഗാനഗന്ധർവ്വന്റെ അധരത്തിൽ നിന്ന് ഉതിർന്ന് വീണ അതിമനോഹര ഗാനങ്ങൾ നിരവധി അതിനായി അണിയറയിലിരുന്ന് ചുക്കാൻ പിടിച്ച മഹാരഥൻമാരായ രചയിതാക്കൾ ( വയലാർ രാമവർമ്മ ,പി ഭാസ്ക്കരൻ ,ശ്രീകുമാരൻ തമ്പി ഒ എൻ വി കുറുപ്പ് ,എസ് രമേശൻ നായർ, ഗിരിഷ് പുത്തൻചേരി സംസ്കൃത ഭാഷയിൽ ഗാനങ്ങൾ രചിച്ച യൂസഫലി കേച്ചേരി സംഗീത സംവിധായകരായ എം.കെ അർജുനൻ ദേവരാജൻ മാസ്റ്റർ ,ദക്ഷിണാമൂർത്തി ,എം .എസ് ബാബുരാജ് ,ബോംബെ രവി, ശ്യാം ,ജെറി അമൽദേവ് ,നൗഷാദ് എന്റെ ഹൃദയത്തെ സ്വാധീനിച്ച പ്രിയപ്പെട്ട രവീന്ദ്രൻ മാഷ് ,ജോൺസൺ മാഷ് ഔസേപ്പച്ചൻ , മോഹൻ സിത്താര , ശരത്, എം ജയചന്ദ്രൻ പ്രത്യേകിച്ച് രവീന്ദ്രൻ മാഷ് ഇപ്പോൾ(യുവതലമുറയുടെ ഹരമായ ഷാൻ റഹ് മാൻ, ബിജി ബാൽ) അങ്ങനെ അങ്ങനെ ഗാനങ്ങളെ ചിട്ടപ്പെടുത്തിയ പ്രതിഭാശാലികളായ സംഗീത മാന്ത്രികർ തമിഴകത്തു നിന്ന് വന്ന ഇളയരാജ ,വിദ്യാസാഗർ, എസ് .പി വെങ്കിടേഷ് ഓസ്ക്കാർ ജേതാവ് എ.ആർ റഹ് മാൻ വ്യത്യസ്തമാർന്ന ഗാനങ്ങൾ സമ്മാനിച്ച ഇവരുടെ ഒക്കെ സംഗീതത്തെ ആസ്വദിക്കാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്
ഈശ്വര തുല്യമായ സംഗീതകലയെ നമ്മളെ കേൾപ്പിച്ചു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര, ഗാനകോകിലും സുജാത, കാതോട് കാതോരം കേൾപ്പിച്ച ലതിക ചേച്ചി ,നിരവധിഗാനങ്ങളിലുടെ സ്വര മധുരം വിളമ്പിയ എസ്. ജാനകിയമ്മ ,വാണിയമ്മ, സുശീലാമ്മ ,ദാസേട്ടനൊപ്പം വ്യത്യസ്തമാർന്ന ഗാനങ്ങൾ ആലപിച്ച ജയചന്ദ്രൻ , പ്രിയദർശന്റെ പ്രിയപ്പെട്ട സുഹൃത്ത് എം ജി ശ്രീകുമാർ ,സൗമ്യത കൊണ്ട് വ്യക്തിപ്രഭ കൊണ്ട് മനോഹര ഗാനങ്ങൾ കൊണ്ട് കർണ്ണപുടങ്ങളെ പുളകമണിയിച്ച ജീ വേണുഗോപാൽ ,ദാസേട്ടനാൽ മറയ്ക്കപ്പെട്ട മാർക്കോസ് ,തമിഴകത്ത് ശ്രദ്ധേയനായ ഉണ്ണി മേനോൻ ,പറയാൻ മറന്ന പരിഭവങ്ങൾ ആലപിച്ചു തന്ന ഹരിഹരൻ മലയാളികൾക്ക് അഭിമാനമായ ഉണ്ണിക്കൃഷ്ണൻ ,താരാ പദവുമായി നമ്മെ രസിപ്പിച്ച ലോക നെറുകയിൽ നിൽക്കുന്ന നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട എസ് പി ബാലസുബ്രമണ്യം


മലയാളത്തിന്റെ യുവ ഹരങ്ങളായ വിജയ് യേശുദാസ് ,വീനത് ശ്രീനിവാസൻ ,സുധീപ് കുമാർ,
വിധു പ്രതാപ് ,ജ്യോത്സന, മഞ്ജരി, ശ്രദ്ധേയ ഗാനങ്ങൾ കൊണ്ട് മുന്നിട്ടു നിൽക്കുന്ന സിത്താര അടി പൊളിഗാനങ്ങളും ചാനൽ അവതരണവുമായി മുന്നേറ്റം നടത്തുന്ന റിമി ടോമി ,ബംഗാളിൽനിന്ന് എം ജയചന്ദ്രൻ മലയാളസംഗീതത്തിന് കണ്ടെത്തിസമ്മാനിച്ച മലയാള ഭാഷയുടെ ഉച്ചാരണ ശുദ്ധി കൊണ്ട്,ശബ്ദമാധുര്യം കാതുകളിൽ നിറച്ച സുന്ദരിശ്രേയാഘോഷാൽതുടങ്ങിയവർ
അതിസുന്ദരഗാനങ്ങൾ ഹ്യദയത്തിൽ പതിപ്പിച്ചവരാണ്….


നാടൻ പാട്ടുകളുടെ വശ്യമനോഹാരിത ഹൃദയത്തിൽ ലയിപ്പിച്ച മലയാളിയുടെ മനസ്സിൽ എന്നും ഓർമ്മയായി നിറഞ്ഞു നിൽക്കുന്നസ്വന്തം മണി ചേട്ടൻ അങ്ങനെ സംഗീതമാകുന്ന സാഗരത്തിൽ നമ്മെ ലയിപ്പിച്ചവർ നിരവധിയാണ് .
ആവിഷ്ക്കാര മികവുകൊണ്ട് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ നാം കണ്ട മനോഹര പ്രണയ മുഹൂർത്തങ്ങൾ സംഗീതവുമായി ലയിപ്പിച്ച് അണിയിച്ചൊരുക്കിയ ശില്പികളായ സംവിധായകർ കൈതപ്രത്തിന്റെ, രാമകഥാ രവീന്ദ്രമാഷിന്റെ സംഗീത മാന്ത്രിക വിരൽസ്പർശമേറ്റപ്പോൾ ഗാനഗന്ധർവനെ ഒപ്പം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ദേശീയതയിലേക്ക് ഉയർത്തിയ അഭ്രപാളികളിൽ സമന്വയിപ്പിച്ച സിബി മലയാളികളായ നമ്മുക്ക് നൽകിയ സംഗീത കാഴ്ചവിരുന്ന് …


വയലാർ രാമവർമ്മയുടെ തൂലികയിൽ നിന്ന് ഉതിർന്ന നിരവധിഗാനങ്ങളെ അധരത്തിൽ ചലിപ്പിച്ച് വെള്ളിത്തിരയിൽ ഉതിർത്ത ഗിന്നസ്സ് ബുക്ക് ഓഫ് റെക്കോർഡിസിൽ സ്ഥാനം ഉറപ്പിച്ച നിത്യഹരിത നായകൻ
ഭരതന്റെ ദൃശ്യവിരുന്നിൽ മണൽത്തരികളെ വാരി പുണർന്ന് വികാരനൗകത്തീർത്ത മലയാളത്തിന്റെ മഹാനടനായ മമ്മുട്ടി അങ്ങനെ നിരവധി നടീ നടൻമാരാൽ നാം ദർശിച്ച് ആസ്വദിച്ച സംഗീതം ഇന്നും ഹൃദയങ്ങളെ തരളിതമാക്കി ചിന്തകളിൽ പല വികാരഭാവങ്ങൾ കടന്ന് ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു .


സംഗീത ശ്രേഷ്ഠംരായ പ്രിയ സംഗീത കുലപതികളെ മഹാരഥൻമാരായ നിങ്ങൾക്ക് നമോവാഹം
നിങ്ങൾ തെളിയിച്ച സംഗീത തിരിനാളം ഇനിയും ഇനിയും ഈ പ്രപഞ്ചത്തിൽ ഉദയ സൂര്യനെ പോലെ നിശയിൽ പ്രഭ ചൊരിയുന്ന പൂർണ്ണ ചന്ദ്രനെപ്പോലെ മനുഷ്യ കോലങ്ങൾ ഈ ഹരിതവർണ്ണ ഭൂമിയിൽ ഉള്ള കാലം വരെയും കാതുകളിലും മനസുകളിലുo നാവുകളിലൂടെ പ്രയാണം തുടരുക തന്നെ ചെയ്യും എല്ലാവർക്കും എന്റെ സംഗീത ദിനാശംസകൾ( ഈരചനയിൽ എല്ലാ സംഗീതഅണിയറ ശില്പികളുടെയും പേര് വിവരം ഞാൻ പൂർണ്ണമായുംപരാമർശിച്ചിട്ടില്ലാ)നന്മകൾ നേർന്ന്.

By ivayana