രചന : പള്ളിയിൽ മണികണ്ഠൻ ✍
കുഞ്ഞുങ്ങൾക്ക്
ആദ്യത്തെ അദ്ധ്യാപകർ
രക്ഷിതാക്കളാണ്.
കുഞ്ഞിന്റെ സംശയത്തിന്
അമ്മ മനോഹരമായി മറുപടി നൽകുന്നത് കേട്ടുനോക്കൂ…
എന്റെ വരികൾ…
വായനദിനത്തിൽ
ഷീജടീച്ചറുടെ ആലാപനം.
സ്പർശാധാരമദൃശ്യം വായു
ശീതസ്പർശം ജലമത്രേ
ഗന്ധം ഭൂമി, ചൂടാമഗ്നി
ഏകം നിത്യതയകാശം.*
ഗുരുവോതുന്നിവയഞ്ചും ചേർന്ന്
പ്രപഞ്ചം തീർത്തെന്ന്
എങ്ങനെയാണിവയഞ്ചും ചേർന്ന്
പ്രപഞ്ചം തീർക്കുന്നു..?
അഞ്ചും ചേർന്നൊരു വാക്കിന് നാമം
പഞ്ചഭൂതങ്ങൾ
സത്യം നന്മ എന്നിവ ചേർന്നൊരു
വിശ്വാസം കുഞ്ഞേ.
വിവരണമേറ്റം കഠിനം കുഞ്ഞേ
കുഞ്ഞിത്തലയിൽ കയറില്ല
കുഞ്ഞിക്കൊക്കിലൊതുങ്ങും വിധമത്
കുഞ്ഞേ അമ്മ പറഞ്ഞുതരാം.
ജലമാണമ്മ, അച്ഛൻ വായു
മക്കൾ വരദാനം
മനസ്സാണഗ്നി പ്രാണൻ ഭൂമി
ചിന്തകളാകാശം.
കൂടുതലറിയാൻ നാക്കും നോക്കും
നേരായ് നിർത്തുക നീ
കുഞ്ഞേ നന്നായ് വളരുക അപ്പോൾ
വാക്കും പൊരുളും നീയറിയും.