രചന : ഡാർവിൻ പിറവം

സ്നേഹവീട് ലക്ഷ്യങ്ങൾ, ദൈവവചനമായ കരുണയാണ്. നമ്മോടൊപ്പമുള്ള കായിക കലാ സാഹിത്യകാർക്ക്, നമ്മളിലുള്ള ശ്രേഷ്ടരാൽ അറിവ് പറഞ്ഞുനൽകുന്ന കരുണ. അവർക്കായ് ആദരവുകൾ നൽകി, എഴുത്തിൻ്റെ പടവുകൾ ചവുട്ടിക്കയറാൻ നമ്മുടെ സംഘാടകർ കാട്ടുന്ന കരുണ. വർഷത്തിൽ ഒരുനാളെങ്കിലും പട്ടിണിക്കാർക്ക് ആഹാരമാകുന്ന കരുണ. കൂടെയുള്ളവരുടെ ആപത്തിൽ ഒപ്പമുണ്ടാകുന്ന കരുണ. നമ്മുടെ സന്തോഷം കൂട്ടത്തിലുള്ള ഒരാൾ, തൻ്റെ കഴിവിൽ ഉയർന്നുവരുമ്പോൾ നമ്മുടെ സഹോദരൻ, സഹോദരി നമ്മുടെ കുടുംബത്തിൽ നിന്ന് ഉയർന്നുവന്നെന്ന സന്തോഷമായിരിക്കും, അത് സ്ഥായിയായിരിക്കും!


. സ്വർത്ഥത, അത് എല്ലാമെനിക്ക്, എൻ്റെ ഉന്നമനം എന്നതായിരിക്കും. അവർ പലയിടങ്ങളിലും കടന്നുവന്ന് അവരുടെ ലക്ഷ്യമായ, ആദരവും മറ്റും നേടിക്കഴിയുമ്പോൾ അവിടം വിട്ട് മറ്റിടങ്ങളിലേക്ക്, ചേക്കേറും. കൂട്ടത്തിൽ വ്യാമോഹങ്ങളിൽ ഭ്രമിപ്പിച്ച കുറച്ച് പേരും അവരോടൊപ്പം പോകും. അവിടെയും, ഇത്തരക്കാർ, ലക്ഷ്യം കണ്ടുകഴിയുമ്പോൾ, കൂടെ കൊണ്ടുപോയവരെയും ഉപേക്ഷിച്ച്, മറ്റുചില്ലകളിലേക്ക് ചാഞ്ചാടും. ഇതവർ തുടർക്കഥയാക്കിമാറ്റും.


. എന്നാൽ അവർ എഴുത്തിൽ അല്ലെങ്കിൽ കഴിവിൽ ഒരുപടി മുന്നേറില്ലെന്ന് മാത്രം. പെട്ടിക്കടക്കച്ചവടം പോലെ വിറ്റഴിക്കുന്ന ആദരവുകൾ വാങ്ങിക്കൂട്ടി, ഒന്നുമാകാതെ അവർ ആത്മാവിൽ സംതൃപ്തി അണയണ്ടിവരും. ആ സമയം, സ്ഥായിയായി നിലനിന്ന്, അറിവുള്ളവരിൽ നിന്ന് അറിവ് നേടുന്നവരെ കാണുമ്പോൾ, അവരുടെ സ്വാർത്ഥത പിന്നെയും ഉണരും, അത് സ്വാർത്ഥതയായ് മറ്റുള്ളവർക്ക് എതിരായിമാറും.


. അർഹതയുള്ളവരെ അറിവിലൂടെ വളർത്തി, ഉയർത്തിയെടുക്കുന്നവർക്കും, ഉയരുന്നവർക്കും, എന്നും സന്തോഷിക്കാം. അവരെ അർഹത തേടിവരും. അത് എഴുതിപ്പിടിപ്പിക്കണ്ട കാര്യമോ, പറഞ്ഞുപരത്തണ്ട കാര്യമോയില്ല. ഞാൻ വലിയവനെന്ന്, എൻ്റെ എഴുത്തുക്കൾ വലുതെന്ന്, സ്വയം പറയുന്നതോ, എഴുതിപ്പിടിപ്പിക്കുന്നതോ സ്ഥായിയല്ല. മറ്റുള്ളവർ, സമൂഹമാണ് നാം വലിയവരെന്നോ, നമ്മുടെ എഴുത്ത് വലുതെന്നോ വിലയിരുത്തണ്ടത്! അങ്ങനെയുള്ളവർ ഭാഗ്യവാന്മാർ, അവരുടെ സന്തോഷം ഒരുനാളും അണയുകയില്ല. സ്വയം ശ്രേഷ്ടരെന്ന് നടിക്കുന്നവർ, മറ്റുള്ളവരുടെ മുന്നിൽ, പരിഹാസമായ് മാറുന്നത് നമുക്ക് കാണാതിരിക്കാൻ, അറിവിൽ വളരാം, അറിയാൻ ശ്രമിക്കാം.


. “ഒരറിവും ചെറുതല്ല, അറിഞ്ഞതൊന്നും അറിവിൻ്റെ അവസാനമല്ല, അറിയാനിരിക്കുന്നതാണ് യഥാർത്ഥ അറിവ്”.

ഡാർവിൻ പിറവം

By ivayana