ഏതോ കിനാവിൻ്റെ
മോർച്ചറിത്തണുപ്പിൽ

ഏറേ മുറിവുള്ള

അനാഥ ജഢം പോൽ

ഈ രാത്രി —

ഏറ്റുവാങ്ങി ഞാനീ കല്ലിച്ചക്കറുപ്പ്

നെഞ്ചിലടക്കുന്നതിൻ മുമ്പ്

ഒറ്റവരിക്കവിതപോൽ
നിൻ്റെ വിരൽ
ഒന്നു നീട്ടുക
കൂട്ടുകാരീ

ഒറ്റ ചുംബനത്താൽ
പൊട്ടിത്തെറിക്കട്ടെ
ഉറ്റവരില്ലാത്ത
ഓർമ്മകളത്രയും!

പേമാരീ കത്തുന്ന വെളിച്ചത്തിൽ
വാതിൽ ചാരിയിട്ട ശവക്കല്ലറകൾ

നിൻ്റെ കന്യാചർമ്മത്തിലറ്റ
വസന്തങ്ങൾ

പലായനത്തിൻ്റെ അക്ഷാംശ രേഖകൾ
മുറിച്ചുകടക്കയായ്
പ്രണയമേ!

By ivayana