രചന : ശ്രീരേഖ എസ്✍
യുദ്ധം ചെയ്യുന്തോറും
തോല്‍പ്പിക്കുന്ന ചിന്തകള്‍.
വെട്ടിപ്പിടിക്കുന്തോറും
മറവിയാഴങ്ങളില്‍നിന്നും
ഉടലെടുക്കുന്ന പിറവികള്‍ .
പല്ലിളിച്ചുകാട്ടി പിന്നാലെയെത്തുന്ന
പഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍
വെമ്പുന്ന മരണക്കെണികള്‍.
പൊതുജനത്തിന്റെ കല്ലേറില്‍
ഒറ്റപ്പെട്ടുപോയ മനസ്സിനു
സാന്ത്വനമേകാന്‍ മാടിവിളിക്കുന്ന
ആത്മഹത്യാമുനമ്പുകള്‍.
ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍
തിരിച്ചുകൊത്തുമെന്നോര്‍ക്കാതെ
മലര്‍ന്നുകിടന്നു തുപ്പുന്ന കീടങ്ങള്‍ .
ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്ന
സ്വപ്നങ്ങള്‍ക്കു കാവലായി
ഇന്നിന്റെ വേവലാതികള്‍ മാത്രം.
ഓര്‍മ്മകളെ ഇരുട്ടറയിലടച്ച്
ചങ്ങലയ്ക്കിട്ടിട്ടും എഴിച്ചു നില്‍ക്കുന്നു
മണ്ണാഴങ്ങളിലേക്ക് ചില വേരുകള്‍.