രചന : സ്വപ്ന. എം എസ്✍

“അർത്ഥശൂന്യമായ വാക്കുകളെക്കാൾ എത്രയോ മഹത്തരമാണ് ആശ്വാസമേക്കുന്ന ഒരു വാക്ക്. “ഈ വാക്കുകൾ ശ്രീ ബുദ്ധവചനങ്ങളിൽ നിന്നു കടമെടുത്തത്.
നമ്മൾ വാ തോരാതെ സംസാരിക്കുകയും സഹതപിക്കുകയും ചെയ്യാറുണ്ട്, നമ്മുടെ ദുഃഖങ്ങൾ മനസ്സിലാക്കി നമ്മേ ചേർത്തു നിർത്തുകയോ കൈകളിൽ സ്പർശിച്ചിട്ട് സാന്ത്വനിപ്പിക്കുകയോ ചെയ്യുമ്പോൾ കിട്ടുന്ന ആശ്വാസമുണ്ടല്ലോ എത്ര മരുന്നു കഴിച്ചാലും മാറാത്ത അസുഖത്തെ, ദുഃഖത്തെപോലും പതിൻമടങ്ങ് കുറച്ചു കൊണ്ടുവരും.


ചെറുകഥയിലൂടെ ആവട്ടെ ഇന്നത്തെ ഉദയാമൃതം. കുറേ നാളുകൾക്ക് മുൻപ് ഒരു ലോറി അപകടത്തിൽ പെട്ട് തീരെ അവശനായ 18കാരന്റെ കഥ.വഴിയിലൂടെ സൈക്കിൾ ചവിട്ടിസ്കൂളിൽ നിന്നു നടന്നു പോകുമ്പോൾ പിന്നിൽ നിന്നു പാഞ്ഞുവന്ന ലോറി ഈ കുട്ടിയേ ഇടിച്ചു തെറിപ്പിച്ചു.മാരകമായ അപകടമായിരുന്നു തലച്ചോറിനു പോലും മാരകമായ ക്ഷതം സംഭവിച്ചു ഡോക്ടർമാർ അവർക്ക് പറ്റുന്ന തരത്തിൽ ശ്രമിച്ചിട്ടും വിപരീത ഫലമാണ് ഉണ്ടായത് അവസാനം ഡോക്ടർമാർ ആ കുട്ടിയേ തിരികേ കിട്ടില്ല അഥവാ കിട്ടിയാൽ ഏതെല്ലാം ഭാഗങ്ങൾപൂർവ്വ സ്ഥിതി കൊണ്ടുവരുമെന്നു പോലും ഉറപ്പ് കൊടുക്കാൻ പറ്റിയില്ല.99%കുട്ടി മരിച്ചതായി കണക്കാക്കി.

എന്നിട്ടും അവർ വൈദ്യസഹായങ്ങൾ ചെയ്തു കൊടുത്തുകൊണ്ടിരുന്നു.ആ കുട്ടിയുടെ രക്ഷിതാക്കളോട് ആ വിവരം ധരിപ്പിക്കുകയും ചെയ്തു. ആത്മ സംയമനം പാലിച്ച ആ കുട്ടിയുടെ അമ്മ അടുത്തിരുന്നു, കുട്ടിയുടെ ദേഹത്തു തലോടിയും ആശ്വസിപ്പിച്ചും അവന്റെ ഉപബോധ മനസ്സിനെ ഉണർത്തികൊണ്ടുവന്നു. അത് കുട്ടിയിൽ പ്രകടമായ മാറ്റം വന്നുതുടങ്ങി കുറേശ്ശേ സംസാരിക്കാനും കൈ കാൽ വിരലുകൾ ചലിപ്പിക്കാണും തുടങ്ങി.


മാസങ്ങൾ കഴിഞ്ഞപ്പോൾ കുട്ടി നന്നായി സംസാരിക്കാനും പതുക്കെ നടക്കാനും തുടങ്ങി. നമ്മുടെ മനസ്സിന് എപ്പോഴും ധൈര്യം തരുവാനും, ആത്മവിശ്വാസത്തോടെ സ്നേഹത്തോടെ ആശ്വാസ വചനങ്ങളും കൊടുത്താൽ അവശയായി കിടക്കുന്ന ഏതൊരാൾക്കും പതിൻമടങ്ങ് ഊർജ്ജം ലഭിക്കും.
കുറ്റങ്ങളും കുറവുകളും ഒരു പരിധി വരേ കണ്ടില്ലെന്നു നടിച്ചു നന്മയുടെ വിത്തുകൾ പാകാം.

സ്വപ്ന. എം എസ്

By ivayana