രചന : നിഷാ പായിപ്പാട്✍️
ഹായ് കൂട്ടുകാരെ ഇന്നത്തെ പത്രം വായിക്കാൻ എല്ലാവർക്കും പ്രത്യേക ഒരു താല്പര്യം ഉണ്ടാകാം ദാ ഇവിടെയും ഒരു പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ അപ്പോ തുടർന്ന് വായിക്കുക എല്ലാവർക്കും നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു
സാധാരണ രാമു ഉണരുന്നത് രാവിലെ 6 മണിക്കാണ് എണീറ്റാൽ ഉടൻ അന്നത്തെ പത്രം വായിച്ചിട്ടെ രാമുവിന് മറ്റ് കാര്യങ്ങൾ ഉള്ളു എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ രാത്രി വാർത്തകളും യു ട്യൂബിൽ സിനിമയും കണ്ട് രസിച്ച് കിടന്നുറങ്ങിയപ്പോൾ സമയം രാത്രി രണ്ടു മണി ആയി …. അതു കൊണ്ട് തന്നെ പിറ്റേ ദിവസം ഉണരാൻ താമസിച്ചു രാമുസിനിമ കണ്ട സമയത്ത് ഭാര്യ രാമുവിന്റെ മൊബൈയിൽ ഫോണിൽ fb കണ്ട് ആസ്വദിക്കുകയായിരുന്നു…..
ഈ കാഴ്ചക്കിടയിൽ മൊബൈയിലിൽ ഒരു കോൾ വന്നു അത് ഒരു റോങ്ങ് നമ്പറായിരുന്നു. മൊബൈയിലിൽ ഫോണിന്റെ റിംഗ് ട്യൂൺ അത്രകണ്ട് രസിക്കാതെ ഇരുന്ന അവർ അതിന്റെ റിംഗ് ട്യൂൺ മാറ്റി .എന്നിട്ട് ഉറങ്ങാൻ കിടന്നു ഇതൊന്നും സിനിമ കണ്ടിരുന്ന രാമു അറിഞ്ഞില്ലാ ….
പിറ്റേ ദിവസം താമസിച്ചെഴുന്നേറ്റ രാമു ഭാര്യയോട് പത്രം എവിടെയെന്ന് ചോദിക്കുന്നു. ഭാര്യ മറുപടിയായി അകത്തേ മുറിയിൽ കിടപ്പുണ്ടെന്ന് പറയുന്നു. രാമു അവിടെ ചെന്ന് പേപ്പർ കൈയ്യിൽ എടുത്തു സാധാരണയായി വീടിന്റെ പൂമുഖവാതിലിൽ ഇരുന്ന് പത്രം വായിക്കുന്ന ശീലമുള്ള രാമു പതിവിന് വിപരീതമായി ഭാര്യ പറഞ്ഞ പത്രം ഇരുന്ന സ്ഥലത്ത് പോയി ഇരുന്ന് പത്രം വായിക്കാൻ തുടങ്ങി വായിക്കാൻ തുടങ്ങിയ രാമു തലേ ദിവസത്തെ ഉറക്കക്ഷീണം കാരണം അവിടെ ഇരുന്ന് ഉറങ്ങിപ്പോയി …..
ഒരല്പം കഴിഞ്ഞപ്പോൾ കോഴി കൂവുന്ന ശബ്ദം കേട്ട രാമു പെട്ടന്ന് ഞെട്ടിഉണർന്നു അയൽപക്കത്തെ കോഴി കൂവിയതാണെന്ന് കരുതി സമാധാനിച്ചു വീണ്ടും ഉറങ്ങാൻ തീരുമാനിച്ചു . എന്നാൽ ഇടക്കിടെവീണ്ടും വീണ്ടും കോഴി കൂവുന്ന ശബ്ദം കേട്ട രാമുവിന് ഒരു സംശയം ഇങ്ങനെ കോഴി കൂവുന്ന പതിവില്ലല്ലോ ഇനിയിപ്പോ അപ്പുറത്തേ കോഴി വെല്ലോം പെരക്കകത്തു കയറിയോ രാമു ഭാര്യയെ വിളിക്കാതെ മുറിക്കുള്ളിലെ കട്ടിലിനടിയിൽ നോക്കി മുറികളിൽ നോക്കി കോഴിയെ കാണുന്നില്ല….. എന്നാൽ കോഴി കൂവുന്ന ശബ്ദം ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്നു.
രാമു മുറികൾക്കുള്ളിൽ നോക്കിയിട്ടൊന്നും കോഴിയെകാണുന്നില്ല ഒടുവിൽ വെളിയിൽ തുണി അലക്കി കൊണ്ടിരുന്ന ഭാര്യയെ രാമുവിളിച്ചു എടീ നീ ഇങ്ങോട്ട് ഒന്ന് വന്നേ രാമുവിന്റെ വിളി കേട്ട ഭാര്യ അടുത്തുചെന്നു എന്താ ചേട്ടാ വിളിച്ചത് അപ്പോ രാമു ഭാര്യയോടായി പറഞ്ഞു എടീ നമ്മുടെ പെരക്കകത്ത് ഒരു കോഴികേറിയോന്നൊരു സംശയം ഞാൻ നോക്കിയിട്ട് ഒന്നും കാണാനില്ലാ….
അപ്പോ പെട്ടന്ന് അമ്പരന്നഭാര്യ തെല്ലു ജ്യാള്യത്തോടെ ഞാനറിയാതെ കോഴി കേറാനോ എന്നു മനസ്സിൽ വിചാരിച്ചു. എന്നിട്ട് മുറികളിൽ കയറി നോക്കി ഇതിനിടയിൽ തലേ ദിവസം മൊബയിൽഫോണിൽ ട്യൂൺ മാറ്റിയ വിവരം ഭാര്യ മറന്ന് പോയിരുന്നു . കോഴി കൂവുന്ന ശബ്ദം കേൾക്കുന്നുമുണ്ട് ഒടുവിൽ അന്വേക്ഷിച്ച് ക്ഷീണിച്ചവർ രണ്ടു പേരും തളർന്ന് ഇരിയ്ക്കുമ്പോൾ ഷോകേസിലെ തട്ടിൽ നിന്നൊരു ശബ്ദം കേൾക്കുന്നു അത് തലേ ദിവസം റിംഗ് ട്യൂൺ ആണെന്ന് കരുതി രാമുവിന്റെ ഭാര്യ മൊബൈ ഫോണിൽമാറ്റിയത് “അലാറം ട്യൂൺ ” ആയീരുന്നു കാര്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയ രാമു ഭാര്യയുടെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു അടി കൊണ്ട് കണ്ണിൽ പൊന്നിച്ച പറന്ന ഭാര്യ മനസ്സിൽ കരുതി ആവിശ്യമില്ലാത്ത പണിക്ക് പോവേണ്ടിയിരുന്നില്ലാ എന്ന്? നോക്കണെ ഒരു മൊബൈയിൽ ഫോൺ വരുത്തിയ വിന ആഹാ ഹാ ഹാ ഹാ😃😃😃😃😃😃😃😃