രചന : മധു നമ്പ്യാർ, മാതമംഗലം

കറുപ്പും വെളുപ്പും കലർന്ന
ലഹരിയിൽ ലയിച്ചു പാടുന്ന
ഉന്മാദം ഉറഞ്ഞു തുള്ളുന്ന
ജീവനം മാത്രമീ ലോകം!
പുത്തൻ ലോകം പുതു നാമ്പു-
കളിൽ പുലരിയെ പുകനിറച്ച
ലഹരിയിൽ വരവേൽക്കുന്നു
കരുത്തിന്റെ പ്രതീകമായ്‌!
പുസ്തകത്താളുകളിൽ മുഖം
പൂഴ്ത്തി ലഹരിയുടെ ലോകം
നുണയുന്നു നിറക്കൂട്ടുകൾ
ചേർത്ത് കലാലയങ്ങളിൽ!
ചിത്രസംയോജനങ്ങളിലെല്ലാം
അരുത് അരുതെന്ന് പലവട്ടം
കരുതലായ്‌ കുറിച്ചിട്ടും നിത്യവും
നിറയുന്നു പുകയുന്നു പതയുന്നു!
ലഹരികൾ ചവയ്ക്കുന്നു ഒടുക്കം
ചുമച്ചു ചുമച്ചു ചോരതുപ്പുന്നു
ചമൽക്കാരമില്ലാതെ ജീവിതം
ചിതയിൽ പുകച്ചുരുളായ് കറുപ്പും
വെളുപ്പും ചേർന്ന ചാരമായ് തീരുന്നു
ജരിതകാലത്തിന്റെ ഹരിത ഭംഗികൾ
ചായക്കൂട്ടുകളിൽ പരന്നൊഴുകും പത്ര-
ത്താളുകൾ വെറും പുകമറ മാത്രമായ്
അവരുടെ ലഹരിയിൽ അതിജീവിക്കുന്നു!

മധു നമ്പ്യാർ

By ivayana