കോലെടു ത്തോരെല്ലാം
വേട്ടക്കാരാവുന്ന ..
കാർ കോളമാവുമീ—
പാരിടത്തിൽ

ഒറ്റക്ക് താണ്ടുവാൻ
കഷ്ടമാണിപ്പോഴും
മറ്റെന്തു മാർഗ്ഗമെന്റീശ്വരനെ…..

കാണുന്ന സ്വത്തെല്ലാം
കട്ടുകൊണ്ടോടുന്ന കാണാ
വിരുതരാം തസ്‌ക്കരരും ..

കാണാതിരിക്കുമ്പോൾ
തള്ളിപ്പറയുന്ന
കാർക്കോടകരായിന്നു
മാറിപ്പോയീ …..!

ഒന്നുചിന്തിക്കിലോ ..
ഭേദം മറ്റൊന്നില്ല …………..

മിണ്ടാതിരിക്കുക ..!
മണ്ടാതെ നിൽക്കുക ..!
മങ്ങലേൽക്കാതെ ….
മടങ്ങിപ്പോകാൻ ….!

(പട്ടംശ്രീദേവിനായർ )

By ivayana