രചന : സ്വപ്ന. എം. എസ്.✍
ഞാനൊരു പ്രവാസി ഞാനൊരു പ്രവാസി
വർണ്ണസ്വപ്നങ്ങൾക്ക് ചിറകേകുവാൻ
വാനിലേയ്ക്കുയർന്നു
മരുപച്ചകൾതാണ്ടുവാൻ
ഞാനൊരു പ്രവാസി ഞാനൊരു പ്രവാസി
വർണ്ണവിസ്മയങ്ങൾ കണ്ടു
ഉഷ്ണചൂടിൽപിടയുമ്പോഴും
അകതാരിൽമുഴങ്ങുന്നു
രക്തബന്ധത്തിൻ തേങ്ങലുകൾ
ഇരുളിന്റെമറപ്പറ്റി
അടച്ചിട്ട മുറിക്കുള്ളിൽ
പച്ചവെളിച്ചത്തിൻ മിന്നലുകൾ തെളിയവെ
സ്നേഹത്തിൻമൂടുപടമിട്ട്
ഇല്ലായ്മയുടെഗുണനിലവാര പട്ടിക
കാതുകളിൽമുഴങ്ങുന്നു
അരവയർമുറുക്കി
മണലാരണ്യങ്ങൾ താണ്ഡവേ
ഹൃദയത്തിൻസ്പന്ദനങ്ങൾ
മന്ദീഭവിക്കുന്നു മെല്ലെ മെല്ലെ
നാട്ടിലേക്ക്മടങ്ങിടേണം
ഉമ്മറകോലായിലൊന്നിരിക്കേണം
സ്നേഹത്തിൻ മുത്തുകൾ വാരിനിറയ്ക്കണം
കണ്ടുഞാനെന്റെ ബന്ധുജനങ്ങളെ
കണ്ടില്ലന്നു നടിച്ചുചിലർ
ഉമ്മറപടിയിലേയ്ക്കെന്നെ
പുറംതള്ളിയ നേരം
തേങ്ങികരഞ്ഞു ഞാൻ
ഇടനെഞ്ചുപൊട്ടുന്ന നേരംവരേ
ഞാനൊരു പ്രവാസി
ഞാനൊരു പ്രവാസി.