രചന : ഒ.കെ.ശൈലജ ടീച്ചർ✍

മദ്യം!!!… ലഹരി… അത് എത്ര ത്തോളം ഒരു വ്യക്തി യെ, കുടുംബത്തിനെ, സമൂഹത്തെ, രാഷ്ട്രത്തെ, നശിപ്പിക്കുന്നു എന്ന സത്യം സംശയ ലേസമെന്യേ തെളിഞ്ഞ നഗ്ന സത്യം… ഇതാ… അതിന്റെ നേർകാഴ്ച്ചയായി.. ഒരു കുടുംബിനി യുടെ ദുരിത പൂർണമായ ജീവിതത്തിന്റെ “നേർ ചിത്രം “…


അതെ… ചിത്രയുടെ കൂട്ടുകാരിയാണ്.. പാർവതി. പാർവതിയെ പറ്റി പറയുമ്പോൾ.. ചിത്രയ്ക്കു എന്തൊരു സന്തോഷവും അഭിമാനവുമാണെന്നോ… കാരണം അവൾ ഏറെ കഷ്ടപാടുകൾക്കിടയിലും പഠിച്ചു ജോലി നേടി… മികവുള്ളൊരു…. എഴുത്തുകാരിയുമാണ്… പക്ഷേ.. എന്തോ… പാർവതിയുടെ പുഞ്ചിരിക്കുന്നമുഖത്തിനു പിന്നിൽ… മദ്യം തകർത്ത ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥ.. ഉണ്ടെന്നുള്ള സത്യം.. വളരെ കഴിഞ്ഞാണ് ചിത്രയ്ക്കു അറിയാൻ കഴിഞ്ഞത്. ചിത്ര.. ഓർത്തു… എപ്പോഴും അമ്മയെ പറ്റി, അമ്മയുടെ കഷ്ടപ്പാട്, സ്നേഹം, ഇതേ പറ്റിയല്ലേ.. പറയാറുള്ളൂ… അച്ഛനെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല….
പാർവതി യോട് ചോദിച്ചാലോ….


“പാർവതി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”…”എന്താണ് ചിത്രേ?”…..”ഒന്നുമില്ല.. നിന്റെ അച്ഛനെ പറ്റി…….”ചിത്രയുടെ ചോദ്യം കേട്ട മാത്രയിൽ പാർവതി യുടെ കണ്ണ് നിറയാൻ തുടങ്ങി യതു കണ്ടപ്പോൾ ചിത്ര… വാക്കുകൾ മുഴുമിപ്പിച്ചില്ല..
തൊണ്ട യിടറി കൊണ്ടു പാർവതി പറഞ്ഞ തു….. ചിത്ര ഓർത്തു….”ചിത്രേ….. എല്ലാം ദൈവ ഹിതം “എന്ന് നമ്മൾ പറയാറില്ലേ.. അത് സത്യം ആണെന്ന് എന്റെ ജീവിതം…. തെളിയിച്ചു..


ദൈവ സന്നിധിയിൽ വെച്ചാണ് ഞാനും, എന്റെ അനിയത്തിയും ഞങ്ങളുടെ അച്ഛന്റെ ബന്ധുക്കളെ ആദ്യ മായി കാണുന്നത്… അതിലൂടെ അച്ഛനും മക്കളും തമ്മിൽ അറിയുന്നത്.. അത് വരെ അമ്മയുടെ വാക്കുകളിലൂടെ മാത്രം അച്ഛനെയറിഞ്ഞ മക്കൾ… അച്ഛനെ മുഖം കാണുന്നതും, അറിയുന്നതും “.
നല്ലൊരു കുടുംബനാഥനാകുന്നതിനു പകരം.. നല്ലൊരു മദ്യ പാനിയാകാണാനായിരുന്നു അച്ഛന്റെ ജീവിത ലക്ഷ്യം.


പക്ഷേ.. ഈ ദുഷിച്ച ശീലം ഒരമ്മയെയും പറക്ക മുറ്റാത്ത രണ്ടു പെൺ മക്കളെയും.. എത്ര മാത്രം… കഷ്ട പെടുത്തി യെന്നത് അനുഭവസ്ഥർക്കു മാത്രം അറിയാം…
സുന്ദരനായ അച്ഛന്… ഭാര്യയെയും മക്കളെ യും പോറ്റേണ്ടത്.. ഭർത്താവിന്റെ കടമ യാണെന്നുള്ള ചിന്ത ആയിരുന്നില്ല… പകരം ദിവസവും മദ്യം കിട്ടാനായി പൈസ ഉണ്ടാക്കണം… അതായിരുന്നു സന്തോഷം…. ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ അമ്മ മാത്രം ആയിരുന്നു.. അമ്മയുടെ സഹനം, ത്യാഗം, അശ്രാന്ത പരിശ്രമം.. ഒന്ന് കൊണ്ടു മാത്രമാണ് ഞങ്ങൾക്കൊരു നല്ല ജീവിതം കിട്ടിയത്… മക്കൾ മാത്രം ആയിരുന്നു അമ്മയുടെ ലോകം…


അച്ഛനിൽ നിന്നും ജന്മ പുണ്യ മല്ലാതെ മറ്റൊന്നും കിട്ടിയില്ല… പക്ഷേ ജീവിതത്തിന്റെ അവസാന നാളുകളിൽ ശുശ്രുഷ യ്ക്കും അന്ത്യ കർമങ്ങൾക്കുമായി ഞങ്ങളുടെ സാന്നിധ്യം.. സഹായം അനുഭവിക്കാൻ അച്ഛന് ഭാഗ്യമുണ്ടായി… അതാണ് രക്ത ബന്ധത്തിന്റെ വില….. ഒരു പക്ഷേ പ്രത്യക്ഷത്തിൽ അച്ഛനിൽ നിന്നും ഒന്നും കിട്ടിയിലെങ്കിലും ഞങ്ങള്ക്ക് കിട്ടിയ ജീവിതം… കഷ്ടപാടുകൾക്കിടയിലും നല്ലൊരു നിലയിൽ എത്താനായതു… പൈതൃകമായി കിട്ടിയ ഈശ്വരനു മാത്രമറിയാവുന്ന എന്തോ ശക്തിയായിരികാം..


പുരുഷന്റെ മദ്യ പാനം… കുടുംബത്തെ…. തകർക്കാതിരിക്കണമെങ്കിൽ ഈ ദുഷിച്ച മദ്യാ ശക്തി യിൽ നിന്നും പുരുഷൻ മോചിതനാകണം… അതിനു വേണ്ടി നമ്മൾ പ്രവർത്തിച്ചേ മതിയാകൂ…. ബോധവൽക്കരണം നടത്തേണ്ടത് വളരെ ആവശ്യമാണ്…. എന്റെ ഇനിയുള്ള ലക്ഷ്യം… ഈയൊരു… കർത്തവ്യമാണ്.
പറഞ്ഞു തീർന്നതും, അവളുടെ മുഖത്തെ ആ ഭാവം.. ദൃഢനിശ്ചയത്തിന്റെതായിരുന്നു.
“ഞാനുണ്ട് നിന്റെ കൂടെ.. നമുക്കൊരുമിച്ചു മുന്നോട്ട് പോകാം “ചിത്രയുടെ വാക്കുകൾ അവൾക്ക് ധൈര്യം പകർന്നു…

ഒ.കെ.ശൈലജ ടീച്ചർ


By ivayana