പള്ളിയിലെ മണി അടിക്കുന്ന ശബ്ദം കേട്ട് താമര ഞെട്ടിയുണർന്നു. പുറത്തു തകർത്തടിച്ചു മഴ പെയ്യുന്നു കട്ടിലിൽ ഇരുന്നു കുറച്ചു സമയം അവൾ പുറത്തേക്ക് നോക്കിയിരുന്നു . തണുത്ത കാറ്റ് ജനൽ പാളികൾ കൊട്ടി അടയ്ക്കുന്നു ഇടയ്ക്ക് അവൾ ജനാലകൾ തള്ളി പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കിനിന്നു .

തൊടിയിൽ മാമ്പഴം വീഴുന്ന ശബ്ദം കേൾക്കാം .കരിയിലകൾ കാറ്റിൽ പറന്നു എങ്ങോട്ട് ഒക്കയോ പാറി പോകുന്നു ചിന്നി ചിതറി തെറിച്ചു വീഴുന്ന മഴയുടെ ശബ്ദം

പെട്ടെന്ന് ചക്കര വാവ കരയാൻ തുടങ്ങി. താമര തുണി തോട്ടിൽ പതുക്കെ ഒന്ന് ആട്ടി വിട്ടു…..

കുറച്ചു സമയം കഴിഞ്ഞു
വലിയ ഒരു ഇടിമിന്നൽ ഭൂമിയെ പിടിച്ചു കുലുക്കി…..

ചക്കര വാവ തൊട്ടിലിൽ കിടന്നു കാൽതള ഇട്ട കാലുകൾ കൊണ്ട് തോട്ടിൽ ചവിട്ടി കുലുക്കി

താമര അവളെ എടുത്തു നെഞ്ചോട് ചേർത്ത് വെച്ച് .കുഞ്ഞി പല്ലുകൾ കൊണ്ട് ചിരിച്ചു തുള്ളി .താമര തണുപ്പ് കൊള്ളാതെ ഇരിക്കാൻ ഒരു കമ്പിളി പുതുപ്പു കൊണ്ട് മൂടി പുതപ്പിച്ചു.

സന്ധ്യ മയങ്ങി സൂര്യൻ ഭൂമിയോട് വിടപറയുകയാണ് മഴ ശക്തിയിൽ പെയ്യുന്നു കറന്റ്‌ ഉണ്ടാകും എന്ന് തോന്നില്ല
“തങ്കം” മണ്ണെണ്ണ വിളക്ക് കൊളുത്തി വെച്ചോ അല്ലെങ്കിൽ ചിലപ്പോൾ ഇരുട്ടിൽ ഇരിക്കേണ്ടി വരും.

“ഇന്നലെ റേഷൻ കടയിൽ പോയി മണ്ണെണ്ണ വന്നില്ല എന്ന് പറഞ്ഞു.

“നിങ്ങള് ഒരു കാര്യം ചെയ്യ് അടുത്തുള്ള കട അടയ്ക്കും മുൻപ് പോയി രണ്ട് മെഴുകുതിരി വാങ്ങിച്ചോണ്ട് “വാ”

അല്ലെങ്കിൽ ഈ കുഞ്ഞു കിടന്നു കരയാൻ തുടങ്ങും
അത് “ശരി യാ” നീ ആ ടോർച്ച് ഇങ്ങു എടുത്തേ…!

വീടിന്റെ മുമ്പിലൂടെ ഒരാൾ നടന്നു വന്നു……മണി ചേട്ടൻ ഈ മഴത്തു ഇത് എങ്ങോട്ട് ആണ്,

അല്ല ഇത് ആരാണ് രമേശനോ നീ പോയില്ലേ…
എല്ലാവരും പറയുന്ന കേട്ട് നീ ഗൾഫിനോ മറ്റോ പോകുവാണെന്ന്.

പോകാൻ ഒരുങ്ങി ഇരിക്കുവാ… വിസയും മറ്റു വരുന്ന താമസം.

അല്ല… ആ കുഞ്ഞിനെ അന്വേഷിച്ചു ഇത് വരെ ആരും വന്നില്ലേ …?

“ഇല്ല… എന്നു ഞാൻ പത്രത്തിലും നോക്കുന്നു ഉണ്ട് അതിനെ ആരോ പള്ളി നടയിൽ ഉപേക്ഷിച്ചിട്ട് പോയത് ആണ് ഇനി ആരും വന്നലും അതിനെ കൊടുക്കുന്നില്ല

മണി ചേട്ടൻ ഇത് എന്താ ഇങ്ങനെ പറയുന്നത് തേടി വരുന്നവർ ആരായാലും അതിന്റെ ചോര അല്ലയോ… അപ്പൊ പിന്നെ കൊടുക്കാതിരിക്കാൻ മണി ചേട്ടന് പറ്റുമോ…?

അങ്ങനെ തേടി വരാൻ ആണെങ്കിൽ ഇപ്പൊ മാസം “മൂന്ന്” കഴിഞ്ഞു ആരെങ്കിലും ഇതിനോട് അകം വന്ന് കൊണ്ട് പോയേനേ….

പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല കടയിൽ നിന്ന് മെഴുകുതിരി
ഒരു കവർ പാൽ പാക്കറ്റ് വാങ്ങി മണി
വീട്ടിലേക്ക് നടന്നു….

വീട്ടിൽ എത്തി ചക്കര വാവ കുഞ്ഞി മോണ കാട്ടി ചിരിച്ചു

മണി മെല്ലെ തമരയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വരി എടുത്തു ഉമ്മ വെച്ചു….

പെട്ടന്ന് പുറത്തു ഒരു കറുപ്പ് നിറ മുള്ള ബെൻസ് വന്നു നിന്നു…

മെലിഞ്ഞു നീണ്ട കഴുത്തുകൾ
ശരീരം ആരോ താങ്ങി നിർത്തിയ പോലെ അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി നിന്ന്

കാറിൽ നിന്ന് മറ്റ് രണ്ട് പേരും കൂടി
ഇറങ്ങി അവളെ താങ്ങി പിടിച്ചു കൊണ്ട് വീടിന്റെ മുറ്റത്തു നിന്നു.

അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് താമര വളരെ ദയനീയ ഭാവത്തിൽ നോക്കി നിന്നും.

“മണി “ഇടറുന്ന സ്വരത്തിൽ ചോദിച്ചു ആരാണ് …..?

ശബ്ദം ഉയർത്തി ഒരു വാക്ക് പറയാൻ വളരെ അധികം വിഷമിക്കുന്ന പോലെ മണിക്ക് തോന്നി

താമര ഓടി വന്നു പറഞ്ഞു …..
അകത്തേക്ക് വരും…..

പിന്നിട് മണിയുടെ കയ്യിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിലേക്ക് അവരുടെ കണ്ണുകൾ നീളുന്നത് താമരയുടെ
ശ്രദ്ധയിൽ പെട്ടു.

അവരെ താങ്ങി പിടിച്ചു നിന്ന് ഒരാൾ പറഞ്ഞു ഈ കുഞ്ഞ് ഇവളുടെ ആണ്..

അത് കേട്ട് മണി തരിച്ചു നിന്ന് പോയി..
പിന്നെ കുറച്ചു നേരം നിശ്ശബ്ദത എങ്ങും പരന്നു…..


താമര കുഞ്ഞിനെ മണിയിൽ നിന്ന് വാങ്ങി തളർന്നു തൂങ്ങി ഇരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് നീങ്ങി …

വളരെ ദയനീയ ഭാവത്തിൽ
താമര കുഞ്ഞിനെ അവരുടെ മടയിൽ കിടത്തി
നിറഞ്ഞു ഒഴുകുന്ന കണ്ണീർ തുള്ളികൾ കുഞ്ഞിന്റെ മുഖത്തേക്ക് വീണു കൊണ്ട് ഇരുന്നു…

വിതുമ്പിൽ കൊണ്ട് പറഞ്ഞു …
ഈ കുഞ്ഞിന് ജന്മം നല്കണം എന്ന് കരുതിയത് അല്ല….

എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും ഒരു പാട് വൈകി പോയി..

“മണിയും” . താമരയും തമ്മിൽ പരസ്പരം നോക്കി….

ഞാൻ റീത്ത ..ഞാൻ വരുന്നത് ഹൈറേഞ്ചിൽ നിന്ന് ആണ്

എല്ലാവരും മൗനം പൂണ്ട്……
ആകെ നിശബ്ദത ഭൂമി തണുത്ത ഉറഞ്ഞത് പോലെ നേരിയ ഇളം കാറ്റ്

അവർ തുടർന്നു…..
ഞാൻ ബാംഗ്ളൂർ ആയിരുന്നു അവിടെ മീഡിയ കമ്യുണിക്കേഷനിൽ
പഠനം….

കൂടെ വന്നവരെ ഒന്ന് നോക്കി..
അവർ രണ്ട് പേരും പുറത്തേക്ക് ഇറങ്ങി…
അവർ ഒരു നിശ്വാസത്തിൽ വീണ്ടും തുടർന്ന്
“എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു
കാഴ്ച്ചയിൽ സുമൂഖൻ അദ്ദേഹം വിവാഹം കഴിഞ്ഞ് കുടുംബം ഉള്ള ആളാണ് എന്ന് അറിയാൻ വൈകി….

ഒപ്പം എനിക്ക് തലയിൽ ബ്ലഡ് ക്ലോട്ട്
ചെയ്യുന്നു ഉണ്ടായിരുന്നു ..ഞങ്ങൾ രണ്ട് വഴി പിരിഞ്ഞു. നാട്ടിൽ വന്ന് കഴിഞ്ഞു ആണ് ഗർഭിണി ആണെന്ന് അറിയുന്നത് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .ഒരു ജീവൻ ഇല്ലാതെ ആക്കാൻ നമുക്ക് എന്ത് അവകാശം ആണ് ഉള്ളത്…

പള്ളി നടയിൽ രാത്രിയിൽ കൊണ്ട് കിടത്തുമ്പോൾ ചേട്ടൻ വന്ന് മോളെ എടുത്തു കൊണ്ട് പോരുന്നത് ഞാൻ
വളരെ ദൂരെ നിന്ന് കണ്ടിരുന്നു….

ഇപ്പൊ ഞാൻ കുഞ്ഞിനെ കൊണ്ട് പോകുമോ എന്ന് ഭയം നിങ്ങളുടെ മുഖത്തുണ്ടെന്നു എനിക്ക് വായിച്ചു എടുക്കാൻ കഴിയുന്നു. …..

ഞാൻ നിങ്ങളെ ഏല്പിച്ചിട്ട് പോകാൻ വന്നത് ആണ്. അവർ പുറത്തേക്ക് ഒന്ന് നോക്കി.
കൂടെ വന്നതിൽ ഒരാൾ വണ്ടിയുടെ ഡോർ തുറന്നു വലിയ രണ്ട് ബാഗുകൾ എടുത്തു അവളുടെ അടത്തു വെച്ച്……

അവൾ തുടർന്നു…..
ഈ ബാഗ് മുഴുവൻ പണം ആണ്
എന്റെ സമ്പാദ്യം.എനിക്ക് ഇത് ആവിശ്യം മില്ല…

പണം ഇത് ഭുമിയിൽ മാത്രേ ഉപകരിക്കൂ ഈ ലോകത്തു നിന്ന് യാത്ര പറയുമ്പോൾ എല്ലാം ഉപേക്ഷിച്ചു വെറു കയ്യോടെ മടങ്ങേണ്ടവർ ആണ് നമ്മൾ ഒക്കെ..

എനിക്ക് യാത്ര പറയാൻ സമയം ആയി എന്ന് തോന്നു ഇത്രയും കാലം കഷ്ടപ്പെട്ട് ജീവിച്ചതല്ലേ. ..
ഇനി ഉള്ള കാലം മോളെ കൊണ്ട് സുഖം ആയി ജീവിക്കണം

ഇത്രയും പറഞ്ഞു അവൾ പുറത്തേക് നടന്നു നീങ്ങുന്നത് താമര നോക്കി നിന്ന്…..

അപ്പോഴും കണ്ണുകൾ അടിച്ചു കുഞ്ഞി മോണ കാട്ടി ചിരിച്ച്… സ്വപത്തിലെ മാലാഖ യോട് കഥ പറഞ്ഞു ഉറങ്ങി ചക്കര വാവ….

By ivayana