രചന : ഹരിദാസ് കൊടകര✍
അഞ്ചെട്ടു കട കപ്പയുണ്ട്-
മുകരുവാൻ-
ചകിത കാലമത്രയും.
പിന്നെയറിവീല-
കാതിലെത്തുന്ന-
ചെണ്ടയുറപ്പുകൾ.
പരക്കെയുണ്ട്-
പ്രതിഭാധനന്മാർ.
പകുക്കുവാനുണ്ട്-
പരലോകഭൂതികൾ.
പിടച്ചിലാണീ-
താമസനേരമത്രയും.
കൊടിത്തൂവയിന്നും
തഴുതാമ കൂട്ടിനായ്.
കിണർ സ്റ്റോപ്പിൽ-
മൂന്നുണ്ട് കൂട്ടർ.
തലങ്ങൻ വിലങ്ങൻ,
ഇടങ്ങനെന്നും.
മഹാതിശയങ്ങൾ.
തിരിവീലയാർക്കും-
മമ പൃഷ്ഠജാതകം.
തരുവീലയൊന്നുമെൻ-
പുരയ്ക്കു നോവിനാൽ.
പിൻപേ തുടങ്ങാം-
പരമാണു ദർശനം.
അണു ത്രുടി വേധ-
ലവം നിമേഷം.
സൂക്ഷ്മം തുടങ്ങി
ഇനിയുമങ്ങുണ്ട്-
സ്ഥൂലമെത്താൻ.
വളരട്ടെ കാലം.
വിളറട്ടെ ലോകം.
വെരട്ടുകൾക്കായിങ്ങൊരു-
വിജയം നൃണേന്ദ്രനും.