രചന : ഷാജി ഗോപിനാഥ് ✍
പ്ലസ് ടു പരീക്ഷയ്ക്ക് മുഴുവൻ മാർക്കും സ്കോർ ചെയ്ത കുട്ടിയോട് പത്രക്കാരുടെ ചോദ്യം ഇങ്ങനെയായിരുന്നു
മോൾക്ക് ഭാവിയിൽ എന്താകാൻ ആണ് ആഗ്രഹം
ഒട്ടും സംശയിക്കാതെ അവൾ പറഞ്ഞു എനിക്ക് ഡോക്ടർ ആയാൽ മതി
അതെന്താ അങ്ങനെ മറ്റു ജോലികൾ ഒന്നും ഇഷ്ടമല്ലേ
ഇഷ്ടമല്ലാത്തതല്ല എല്ലാ ജോലിയും നല്ലതാണ്
എനിക്ക് ഒരു ഡോക്ടർ ആയാൽ മതി
പാവപ്പെട്ടവരെ ചികിത്സിക്കുന്ന ഒരു ഡോക്ടർ
ആരോരുമില്ലാത്ത രോഗികളെ ചികിത്സിക്കാൻ ആണ് എനിക്കിഷ്ടം
അതുകൊണ്ട് എനിക്ക് മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കണം
അവൾക്ക് അങ്ങനെ പറയാനേ കഴിയൂ കാരണം അവൾ ഇന്ന് ഈ നിലയിൽ നിൽക്കുന്നത് വൈദ്യശാസ്ത്രത്തിന് തന്നെ ഒരു അത്ഭുതമാണ് അവളിന്നു ജീവിച്ചിരിക്കുന്നത് തന്നെ ഒരുകൂട്ടം സേവന സന്നദ്ധരായ ഡോക്ടർമാരുടെ കരുണ കൊണ്ടാണ് പത്താം വയസിൽ ലോകത്തോട് വിട പറയേണ്ടിയിരുന്നവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതിന് അവളുടെ ജീവിതം വൈദ്യശാസ്ത്രത്തിനോട് കടപ്പെട്ടിരിക്കുന്നു
അന്നത്തെ ആശുപത്രിവാസങ്ങൾ അവളൂ ടെ ജീവിതത്തിൽ ഒരു പരീക്ഷണ ഘട്ടം തന്നെയായിരുന്നു. യാതനകളും വേദനകളും കടിച്ചമർത്തിയ നാളുകൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങൾ വിവിധ പരീക്ഷണങ്ങൾ. മരണം പ്രതീക്ഷിച്ച് ആശുപത്രിക്കിടക്കയിൽ തള്ളിനീക്കിയനിമിഷങ്ങളിൽ.കൈത്താങ്ങായി കൂടെ നിന്നഏതാനും അമാനുഷികരായ മനുഷ്യർ അവർ ഡോക്ടർമാർ തന്നെയായിരുന്നു.ജീവിതം കൈവിട്ടു പോയ നിമിഷങ്ങളിൽ കൈത്താങ്ങായി നിന്ന മെഡിക്കൽ എത്തിക്സിനെ അവൾക്ക് എങ്ങനെ മറക്കാൻ കഴിയും ആ രംഗങ്ങൾ ഒരിക്കലും മറക്കാൻ ഇഷ്ടപ്പെടുന്നില്ല
വേദനിക്കുന്ന ഓർമകൾ കണ്ണീരിൽ കുതിർന്ന സന്തോഷങ്ങൾ നിസ്സഹായരായിരുന്നു കരയുന്ന അന്നത്തെ അച്ഛന്റെയും അമ്മയുടെയും രൂപങ്ങൾ കരഞ്ഞു കണ്ണ് വറ്റിപ്പോയ മനസ്സും ശരീരവുമായി കാരുണ്യത്തിനായി കേഴുന്ന ബാല്യവും അവളുടെ രക്ഷിതാക്കളും പരസ്പരം സഹായിക്കാൻ പോലും കഴിയാതെ ആശ്വസിപ്പിക്കാൻ അറിയാതെ അനാഥരായ മൂന്നു ജന്മങ്ങൾ
അസ്തമിക്കാൻ തയ്യാറായി നിൽക്കുന്ന തങ്ങളുടെ മാലാഖയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ലക്ഷങ്ങൾ ചിലവ് പ്രതീക്ഷിക്കുന്ന ചികിത്സ ക്രമങ്ങൾആ ജീവന് വില പറഞ്ഞു കാത്തിരിക്കുന്ന ആശുപത്രിക്കാർ. ഒരു ചതിയിൽ എരിഞ്ഞടങ്ങാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞു ഹൃദയം അവളുടെയുള്ളിൽ പ്രവർത്തിക്കുവാൻ വിമുഖത കാട്ടുന്നു
ചിലവാക്കാൻ ലക്ഷങ്ങൾ കൈവശമില്ലാത്ത കുരുന്ന്ജീവനെ കൈപിടിച്ചുയർത്തിയ പാലിയേറ്റീവ് കെയർ.സാമൂഹിക സംഘടനകൾ നല്ലവരായ കുറച്ചു മനുഷ്യർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി
ജനനത്തിൽ തന്നെ ഹൃദയ വൈകല്യങ്ങളൂ മായി പിറന്ന കുട്ടി. ജനനം മുതൽ തന്നെ ചികിത്സയുടെ പല ഘട്ടങ്ങൾ പലവിധ പരീക്ഷണങ്ങൾ. നേരിട്ട് കൊണ്ട് വളർച്ചയുടെ ഘട്ടങ്ങൾ കടന്നുപോയി അത് മറ്റുള്ള കുട്ടികളെപ്പോലെ ആയിരുന്നില്ല അടച്ചിട്ട ഒരു മുറിയും അതിലെ ഏകാന്തവാസത്തിൽ ജീവിതം മുന്നോട്ട്. കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വന്ന ബാല്യത്തിന് ഏകാന്തവാസം ചുറ്റും തന്റെ പ്രായത്തിലുള്ള കുട്ടികൾ ഓടിച്ചാടി കളിക്കുന്നു.സമപ്രായക്കാരെ ജനലിലൂടെ കണ്ടു നെടുവീർപ്പിടാൻ മാത്രമാവാംവിധി അത് കാണുമ്പോൾ അവരിലൊരാളായി തീരുവാൻ ആഗ്രഹിച്ചാലും അതിന് കഴിയാറില്ല. വളർച്ചയുടെ ഘട്ടങ്ങൾ എല്ലാം ചികിത്സയുടെ ഘട്ടങ്ങൾ ആഗ്രഹങ്ങളെല്ലാം ഉള്ളിൽ ഒതുക്കി അവൾ കഴിഞ്ഞു അവ ചിത്രങ്ങൾ ആയി പരിണമിച്ചു ചിലരുടെ വിധി ഇങ്ങനെയായിരിക്കാം
നാലാംക്ലാസ് വരെ.പിന്നീട് പ്രശ്നങ്ങളുടെ തുടക്കം ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു പ്രവർത്തനക്ഷമത 50 ശതമാനം മാത്രം മരുന്നും ഉപകരണങ്ങളും മാത്രം ജീവിതത്തിൽ ആശയമായി മാറുന്നു നിരത്തിവെച്ച് ഉപകരണങ്ങളും വയറുകളും ഐസിയുവിന്റെ തണുപ്പും ജീവൻ പിടിച്ചുനിർത്തുന്ന സാഹചര്യം പരിധി കഴിഞ്ഞു പോയിരിക്കുന്നു ഇനിയും ഈ ഹൃദയം മിടിക്കില്ല. മാറ്റിവെച്ച സ്പേസ് മേക്കറിന്റെ പ്രവർത്തനങ്ങൾ നിലക്കാൻ തുടങ്ങിയിരിക്കുന്നു പകരം മറ്റൊരു ഹൃദയം വേണം
മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നു അസ്വസ്ഥതകൾക്കിടയിൽ. ബൈക്ക് ആക്സിഡന്റിൽ പെട്ട മസ്തിഷ്ക മരണം സംഭവിച്ച ഒരു പയ്യന്റെ ഹൃദയം പകരമായി കിട്ടി എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് രണ്ടര മണിക്കൂർ കൊണ്ട് എത്തിച്ച ഹൃദയം മാറ്റി പിടിപ്പിച്ചു. അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഉള്ളിൽ തുടിച്ചു കൊണ്ടിരിക്കുന്ന വാടക ഹൃദയത്തിനോട് നീതി പുലർത്താ തിരിക്കുവാൻ അവൾക്ക് കഴിയില്ല. ഇനി അവൾക്ക് നിയന്ത്രണങ്ങളില്ല മറ്റുള്ളവരെ പോലെ ഓടി നടക്കാം കളിക്കാം അവൾ ഇന്ന് സ്വതന്ത്രയാണ് പകരം കിട്ടിയ ഹൃദയത്തിന്റെ ഉടമ അവൾ ആരാധിക്കുന്ന ആ ചേട്ടന്റെ അച്ഛനും അമ്മയും അവൾക്ക് സ്വന്തം അച്ഛനും അമ്മയുമായി. അവരുടെ അഭിമാനം കാക്കുവാനും അവൾ നിയുക്തയായി
ജീവിതത്തിലേക്ക് കൈപിടിച്ച് തിരിച്ചുകൊണ്ടുവന്ന നീതിശാസ്ത്രം അന്നേ ആ മനസ്സിൽ കയറി കൂടിയതാണ്.ആതുര രംഗത്ത് പ്രവർത്തിക്കണമെന്നുള്ളത് തനിക്ക് ഡോക്ടർ ആവണം പാവങ്ങളുടെ കണ്ണീരൊപ്പാൻ കാശില്ലാത്ത രോഗികളെ ചികിത്സിക്കാൻ ഒരു ഹൃദ് രോഗ വിദഗ്ധ ആകണം എന്നാണ് അവളൂടെ ഇപ്പോഴത്തെ ആഗ്രഹം. മുറിഞ്ഞു പോയി ഹൃദയങ്ങൾ തുന്നി ച്ചേർക്കുവാൻ.