രചന : രഘുനാഥൻ കണ്ടോത്ത്✍
അവിചാരിതമൊരപൂർവ്വതയായ്
ഭവിപ്പൂ ഭുവനനത്തിലീജന്മസൗഭഗം
ഇവിടില്ല നിതാന്തവാസമാർക്കുമേ
ഭുവനമിതു സ്നഹേഭവനം,താല്ക്കാലികം!
ജന്മംകാത്ത് നീണ്ടനിരയായുണ്ട് ദേഹികൾ
ഗർഭാശയക്കതകിലാഞ്ഞുമുട്ടുവോർ
ബീജാണുരൂപമാർന്നോ,രക്ഷമർ
ഭ്രൂണമായ്നീന്തിക്കരപറ്റാനോങ്ങുവോർ!
പഞ്ചഭൂതസങ്കരനശ്വരനിർമ്മിതികളത്രേനാം
സഞ്ചാരികൾ മറ്റു ചരാചരങ്ങൾ പോലവേ
എങ്ങുനിന്നെന്നറിയാതെ വന്നവർ
എങ്ങുപോകുമെന്നറിയാതെ വാഴുവോർ
ജനിമ്യതികൾക്കിടയിലുണ്ടൊരിടവേള
ജീവിതമെന്നതിനെക്കാണ്മൂ പലർ
കടുവപോൽ പതുങ്ങി മൃത്യുവാഹരിക്കിലും
കടുകളവുമില്ല വീണ്ടുവിചാരമാർക്കുമേ!