രചന : നിഷാ പായിപ്പാട്✍

ഭൂമിയാം അമ്മയുടെ നെറുകിലേക്ക് മിന്നൽ പിണറുകൾ ഇല്ലാതെ ജലമണികൾ ആനന്ദം നൃത്തം വെയ്ക്കുമ്പോൾ അതിൻ്റെ സൗന്ദര്യം ആസ്വദിച്ച് ഇരിക്കുമ്പോഴാണ് ചിന്തയിലേക്ക് മിന്നൽ പിണർപ്പോലെ എൻ്റെയുള്ളിൽ വെള്ളത്തിനു മുകളിലായി നിലകൊള്ളുന്ന മനുഷ്യനിർമ്മിതമായ പാലത്തിനെ കുറിച്ച് ഞാൻ ആലോചിച്ചു പോയത്.


പാലങ്ങൾ അതിനും ഒരു കഥ പറയാനുണ്ട് നിരവധി യാത്രക്കാരുടെ ജീവിത കഥ ,വിനോദത്തിനായി പോകുന്നവരുടെ കഥ, …:
പ്രാണനു വേണ്ടി ആതുരാലയത്തിലേക്ക് പോകുന്നവരുടെ കഥ, പ്രണയ ദാഹവുമായി സഞ്ചരിക്കുന്നവരുടെ കഥ ,ജീവിത യാഥാർത്ഥ്യ ലക്ഷ്യത്തിലേക്ക് ധനം സമ്പാദിക്കാൻ പോകുന്നവരുടെ കഥ
അങ്ങനെ നീണ്ടുപോകുന്നുപല രൂപത്തിൽ പല രീതിയിലുള്ളവരുടെ ആവിശ്യങ്ങളിലൂടെ കടന്നുപോകുന്ന കഥ .


നിരവധിജീവനുകൾക്ക് താങ്ങായി കാൽനടക്കാർ മുതൽ
ഒന്നു മുതൽ പതിനാല് വരെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന പാലംനദികൾക്കോ, ജലാശയങ്ങൾക്കോ മുകളിലായി നീണ്ടു നിവർന്ന് നിൽക്കുന്ന പാലം അതിൻ്റെ നിർമ്മിതിയിൽ ,അതിൻ്റെ ശക്തമായ അടിത്തറ എന്നത് വെള്ളത്തിനടിയിൽ നിന്ന് ഉയർത്തി കൊണ്ടു വന്നിരിക്കുന്ന ശക്തമായ പില്ലറുകൾ തന്നെയാണ്.
ഇനി ഈ കഥയിൽ ഞാൻ മനുഷ്യബന്ധങ്ങളെ ചേർത്ത് വെയ്ക്കാൻ ആഗ്രഹിക്കുകയാണ്. ഒരു മനുഷ്യമനസ്സിൽ അവൻ്റെ ,അവളുടെ ഹൃദയത്തിൽ രൂപപ്പെടുന്ന ശക്തമായ സ്നേഹം എന്ന ദൃഡമായ പില്ലറുകൾ ഉണ്ടെങ്കിൽ മാത്രമെ പാലത്തിനെ താങ്ങി നിർത്തുന്ന തൂണുകൾ പോലെ ബന്ധങ്ങളുംദൃഡമാകുകയുള്ളു .
താഴെയുള്ള തൂണ് പാലത്തിനെ താങ്ങി നിർത്താൻ മാത്രമാണ് സഹായിക്കുക.


അതിലൂടെ ഒരു സ്ഥലത്തേക്ക് മാത്രം യാത്ര ചെയ്താൽ പോര അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്ഥലത്തേക്കും യാത്ര ചെയ്യാനും സാധിക്കണം. അതിനാണ് പഴമക്കാരായ പിതാമഹൻമാർ പഴഞ്ചൊല്ലായി പറഞ്ഞുവെച്ചത് “ഒരു പാലം ഇട്ടാൽ അങ്ങോട്ടും വേണം അതേപോലെ ഇങ്ങോട്ടും വേണമെന്നത് ?(ഇതിന് സാഹചര്യമനുസരിച്ച് വ്യാഖ്യാനം നൽകാം)
ഈ കാര്യത്തിൽ വിള്ളൽ വീണാൽ മനുഷ്യ ഹൃദയം അകലെയാകും….
പാലത്തിനാണെങ്കിൽ പാലമായി രൂപപ്പെടണമെങ്കിൽ ശക്തമായ സിമൻ്റും ,കമ്പിയും മറ്റ് ആവിശ്യസാധങ്ങളും വേണം ഒരിക്കലും പാലം തകരാതെ നിൽക്കണമെങ്കിൽ. എന്നാൽ മനുഷ്യർബോംബുകൾ ഉപയോഗിച്ചോ ഭൂമികുലുക്കം പോലെയുള്ള പ്രകൃതിദുരന്തമോ ഉണ്ടായാൽ പാലം തകരും.


ഇവിടെ മനുഷ്യ ഹൃദയത്തെ നമ്മുക്ക് ഇതേപോലെ എടുക്കാം ഒരു മനുഷ്യൻ നന്നായി ഇടപെട്ടില്ലെങ്കിൽ സഹകരണ സ്നേഹമനോഭാവം കാണിച്ചില്ലാ എങ്കിൽ അവിടെ അഭിപ്രായ വ്യത്യാസങ്ങൾ വന്നാൽ ഒരു ബോംബ് പൊട്ടും അത് മനുഷ്യ മനസ്സിൻ്റെ ഉള്ളിലെസ്നേഹത്തിനെ തകർക്കും. ഒടുവിൽ ഒരു ഭൂമികുലുക്കം പോലെ അത് മാറും.
ഗതാഗതാ യോഗ്യമല്ലാതെ താത്ക്കാലിക സാമ്പത്തിക നേട്ടത്തിന് എഞ്ചിനിയർ പാലം നിർമ്മാണ പ്രക്രിയയിൽ എർപ്പെട്ടാൽ കാലം പുരോഗമിക്കുമ്പോൾ അവരുടെ തെറ്റ് സമൂഹം മനസ്സിലാക്കുകയും ചെയ്യും?


ജീവിതവും ബന്ധങ്ങളും ശക്തമായി നില ഉറപ്പിച്ചു കൊണ്ടു പോകുന്ന ദീർഘവീഷണമുള്ള മനുഷ്യൻ തെറ്റുകാരനെ ചോദ്യം ചെയ്യും സംരക്ഷിക്കുകയില്ല ?അതേപോലെ നാളെയും ഉണ്ടാകാതിരിക്കാനുംവേണ്ടിയാകണം മനുഷ്യർ അങ്ങനെ ചെയ്യുന്നത്?


മാത്രമല്ലാ സുഖകരമായി ജീവിതയാത്രയിൽ മുന്നോട്ട് പോകണമല്ലോ ?വിള്ളലുകൾ വീഴാതെ ബന്ധങ്ങൾ അതിന് നാം കല്പിക്കുന്ന മഹത്വമാണ് അത് ദൃഡമാക്കുന്നത് അതിനു വേണ്ടി കൂടിയല്ലെ പഴമക്കാർ പറഞ്ഞ് വെച്ചത് ഒരു പാലം മിട്ടാൽ???

By ivayana