പത്താ ക്ലാസിലായ സമയത്താണ് യോഗ പഠിക്കണം എന്ന ആഗ്രഹം തോന്നുന്നത് അതിന് കാരണം എന്‍െറ ചേട്ടനും ചേട്ടന്‍െറ ഫ്രണ്ട് ഷെമീര്‍ ഇക്കയും അവരുടെ യോഗാ പരീശീലനം കണ്ട് യോഗയില്‍ ആകൃഷ്ടനായ പ്യാവം മീ

യോഗ പഠിക്കണം എന്ന മോഹം ഷെമീര്‍ ഇക്കയോട് പറഞ്ഞു ദക്ഷിണ എന്നല്ല എന്തേലും പറഞ്ഞാലും വേണേല്‍ പോയി ചെയ്യ് എന്ന് പറയും എന്നറിയുന്നത് കൊണ്ടാകും ഷെമീര്‍ ഗുരു ദക്ഷിണ ഒന്നും ആവശ്യപ്പെട്ടില്ല എന്നിട്ട് ഒരു ബുക്കും തന്നു ‘യോഗാസനങ്ങള്‍’ അങ്ങനെ എന്തോ ആയിരുന്നു ബുക്കിന്‍െറ പേരെന്നാണ് ഓര്‍മ്മ യോഗ ചെയ്യേണ്ടുന്നതിന്‍െറ വിവരണവും പടവും ഉള്ളൊരു ബുക്ക്

നീ ഇത് ആദ്യം ഒന്ന് വായിച്ച് പഠിക്ക് എന്നിട്ട് നമുക്ക് യോഗ ചെയ്ത് തുടങ്ങാം എന്ന ഗുരുവിന്‍െറ ഉത്തരവ് ശിരസാ വഹിച്ച് ഞാനാ ബുക്ക് വായിച്ച് തുടങ്ങി ഇതാണോ യോഗ എത്ര സിംപിള്‍ ഇപ്പ ശരിയാക്കി തരാം എന്നൊക്കെ കരുതി ചേട്ടനും ഷെമീര്‍ ഇക്കയും യോഗാ പരിശീലനം നടത്തുന്നിടത്ത് ചെന്ന് കുറച്ച് ഗൗരവത്തോട് തന്നെ പറഞ്ഞു

ഞാന്‍ വായിച്ച് കഴിഞ്ഞിക്കാ അതിനിടയില്‍ ചേട്ടന്‍െറ ഡയലോഗ് ടാ നിനക്ക് വേറെ പണി ഇല്ലേ ഇവനെ കൊണ്ടൊന്നും പറ്റില്ല അതിനൊക്കെ കുറച്ച് സമാധാനം ഒക്കെ വേണം ഓടി നടക്കുന്ന ഇവനെന്ത് യോഗ ചെയ്യാനാ

പോടാ പട്ടീ എന്ന് മനസില്‍ വിളിച്ചെങ്കിലും ഒരു ഓഞ്ഞ ചിരി വരുത്തി നിന്നു ആവശ്യം നമ്മളെ ആയിപ്പോയില്ലോ അല്ലേ കാണിച്ച് തരായിരുന്നു ചോട്ടാ .

ഷെമീര്‍ ഇക്കയുടെ നിര്‍ദേശ പ്രകാരം യോഗ ആരംഭിച്ചു ഇതെന്താ എന്‍െറ കാല് ഒരു കാലിന് മുകളില്‍ വരാത്തെ .

ടാ പതുക്കെ ചെയ്യ് എന്ന് ഷെമീര്‍ ഇക്കയുടെ നിര്‍ദ്ദേശം

വോ വലിയ ഉപദേശി ഇതൊക്കെ നമ്മളെത്ര കണ്ടതാ ഇക്കോ .

ഹും എന്നാ നീ ചെയ്യ് 10-15 മിനിറ്റെടുത്ത് എങ്ങനെ എങ്കിലും ഒരു കാല്‍ മറ്റേ കാലിന് മുകളിലാക്കി ഇരുന്നു ബാക്കി പറയ് ഇക്കാ

നീ ഇത് എവിടെ പോകുന്നു
ധൃതി വച്ച് ചെയ്യാനുള്ളതല്ല യോഗ

ങും എന്നാ അങ്ങനെ ആവട്ടെ.

ചില ആസനങ്ങള്‍ കുറച്ച് നാള്‍ കൊണ്ട് ഞാനും ചെയ്യാന്‍ പഠിച്ചു അധിക കാലം യോഗ മുന്‍പോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്നും ആ യോഗോര്‍മ്മകള്‍ (ഷവര്‍മ്മ അല്ല) യോഗ ചെയ്ത ഓര്‍മ്മകള്‍ ഇന്നും മായാതെ നില്‍ക്കുന്നു

വൃക്ഷാസനം,കാകാസനം,ശശാങ്കാസനം,ഗോമുഖാസനം,കുക്കുടാസനം അങ്ങനെ പല ആസനങ്ങളും ബുക്ക് നോക്കിയും ഷെമീര്‍ ഇക്കയുടെ നിര്‍ദ്ദേശ പ്രകാരവും ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും അവസാനിക്കുന്നത് ശവാസനത്തിലാകും (ഉറക്കം).

അല്ലെ ചേട്ടനും ഷെമീര്‍ ഇക്കയും കൂടി ചവിട്ടി ശവാക്കിയാലോ യോഗ പഠിക്കണോംന്ന് പറഞ്ഞിട്ട് പോത്ത് പോലെ കിടന്ന് ഉറങ്ങുന്ന എന്നെ വിളിച്ചുണര്‍ത്താത്തത് അവരുടെ യോഗ പരിശീലനത്തിലെ ആത്മ സംയമനം കൊണ്ടാകും അല്ലേല്‍ അവരുടെ കയ്യീന്ന് വാങ്ങി കൂട്ടല്‍ ആയേനേ എന്‍െറ വിധി പുവര്‍ ഗയ്സ്.

നമ്മള്‍ പലപ്പോഴും യോഗയെപ്പറ്റി പറയുമ്പോള്‍ എന്നാല്‍ ശവാസനാകട്ടെ എന്ന് പറയുന്നത് കേള്‍ക്കാറുണ്ട് പലരും കരുതുന്നത് ശവാസനം എന്ന് പറയുമ്പോള്‍ ഈസിയായി ചെയ്യാന്‍ കഴിയുന്ന ഒന്നാണെന്നാണ് എന്നാല്‍ ഓരോ ആസനങ്ങള്‍ക്കും അതിന്‍റേതാ പ്രാധാന്യവും അത് ചെയ്യേണ്ട രീതികളും പ്രധാനമാണ് അതാണ് വാസ്തവം ശാരീരികവും മാനസികവുമായ ഉന്‍മേഷത്തിനും അടിത്തറയുള്ള ആരോഗ്യ പരിപാലനത്തിനും യോഗ സഹായകമാണ് മാനസിക സമ്മര്‍ദ്ദം,പൊണ്ണതടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാനും യോഗ ഒരു പരിധി വരെ പ്രയോജന പ്രദമാണ്.

ഇപ്പോഴും ചെറിയ അഭ്യാസങ്ങളൊക്കെ നടത്താറുണ്ട് വെറും അഭ്യാസം മാത്രല്ലാട്ടോ ..യോഗാഭ്യാസം.


ഷിജിന്‍ ചാത്തന്നൂര്‍

By ivayana