ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍

ഫൊക്കാനയുടെ പത്തൊൻപത്താമത് കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വിശിഷ്‌ടവ്യക്തികളെയും പ്രവർത്തകരെയും സ്വീകരിക്കാൻ കൺവെൻഷൻ
സെന്റർ ഒരുങ്ങി കഴിഞ്ഞു. കൺവെൻഷനിലെ ഒരു പ്രധാന സെമിനാർ ആയ മതസൗഹാർദ്ദ സെമിനാർ ഡോ. മാമ്മൻ സി ജേക്കബ് , അനിൽകുമാർ പിള്ള , ടി.എസ്. ചാക്കോ എന്നിവർ നയിക്കും. .Rt. Rev. Dr Isaac Mar Philoxenos Episcopa , മാർത്തോമ്മാ സഭയുടെ അമേരിക്കൻ ഭദ്രസന അധിപൻ , പ്രൊഫ്. ഗോപിനാഥ് മുതുകാട് , അബ്ദുൽ കഹാർ അബ്‌ദുല്ല മുസലിയാർ വർക്കല (EX . MLA )പ്രമുഖ പ്രഭാഷകനായ മനോജ് കൈപ്പള്ളിൽ, ഇമാം താരിഖ് റഷിദ് (Islamic center of Orlando ) എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

മതസൗഹാര്‍ദത്തിനു പേരുകേട്ട നാടാണ് നമ്മുടെ കേരളം. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും മതമുള്ളവനും ഇല്ലാത്തവനുമെല്ലാം പരസ്പരം ഒരുമയോടെ ജീവിച്ച് രാജ്യത്തിനു മാതൃക കാണിച്ച ഒരു സംസ്ഥാനമാണ് കേരളം.

വര്‍ഗീയതയുടെ വിഷ വിത്തുകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരോട്ടമുണ്ടായപ്പോഴും ശാന്തിയും സമാധാനവും സഹിഷ്ണതയും പുലര്‍ത്തി നമ്മുടെ ‘ദൈവത്തിന്റെ നാട്’ മാതൃകതീര്‍ത്തിരുന്നു. എന്നാല്‍ ജനങ്ങളുടെ മനസ്സിൽ ഫാസിസം കലരുകയും രാജ്യത്താകമാനം വര്‍ഗീയ ചേരിതിരിവുകളുണ്ടാവുകയും ചെയ്തുതുടങ്ങിയപ്പോഴാണ് മതസൗഹാര്‍ദ സെമിനാർ നടത്തേണ്ടുന്നതിന്റെ ആവിശ്യം ഫൊക്കാന മാസിലാക്കുന്നത്.

ഫൊക്കാന കൺവെൻഷനോടനുബന്ധിച്ചു കാൽ നൂറ്റാണ്ടുകൾക്കു മുൻപ് രൂപം കൊടുത്ത സ്നേഹ സന്ദേശമണ് മതസൗഹാർദ്ദ സെമിനാർ എന്ന ആശയം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മതങ്ങൾ തമ്മിലും, വ്യക്തികൾ തമ്മിലും നടത്തപ്പെടുന്ന കലഹം ഭീകര പ്രവർത്തനത്തിലേക്കും ഒട്ടനവധി നിരപരാധികളായ മനുഷ്യരുടെ നാശത്തിലേക്കും വഴിതെളിക്കുന്നതിന് എതിരായി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ സെമിനാറിന്റെ ലക്‌ഷ്യം. നല്ല മനുഷ്യനാകുക അത് വഴി നല്ല പൗരൻ ആകുക എന്നതാണ് ഫൊക്കാന ഉദ്ദേശിക്കുന്നത്..

കൂടുതൽ വിവരങ്ങൾക്ക് ഡോ.മാമ്മൻ സി ജേക്കബ് , അനിൽകുമാർ പിള്ള , ടി.എസ്. ചാക്കോ എന്നിവരിൽ നിന്നും ലഭിക്കുന്നതാണ്.

ഫൊക്കാനാ മതസൗഹാർദ്ദ സ്നേഹ സന്ദേശ സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു .

By ivayana