കാലമാം കയത്തിൽ
വിരിഞ്ഞൊരാമ്പൽപ്പൂവാണ് ഞാൻ
ഇളങ്കാറ്റു തംബുരു മീട്ടുമീ
പകലിരവിൽ, നീരലകൾ മെല്ലെയെന്നിലെയെന്നെ
തഴുകിത്തലോടവേ
തിരയുന്നു ഞാനൊന്നുമാത്രം
നിന്നുടെ നിസ്സീമസ്നേഹത്തിനായ്
കാളിമ പൂണ്ട നീരദം
പോലെയെൻ്റെയുള്ളവും,
എന്നുൾച്ചിന്തയിൽ നീയൊന്നുമാത്രം
പ്രിയനേ, ഇടനെഞ്ചിലൂറും
മധുരനോവറിയുന്നുവോ നീ
കൺനിറച്ചൊന്നു കാണാൻ കൊതിയേറെയും
ഇമചിമ്മാതെയീ നേരവും കാത്തിരിപ്പുണ്ടു ഞാനീയുമ്മറപ്പടിയിലായ്
മധുമാസരാവിൽ, വിൺമങ്കയെപ്പോലെ
നീയൊന്നെത്തുമെങ്കിൽ
മന്ദമൊരു രാഗമുദിക്കുമെൻ ചേതസ്സിലും
പുളകം കൊള്ളുമാരാഗത്തിലായ് ഞാനും
ചെലുറ്റ പൂന്തിങ്കളെ
എൻ പ്രിയ സ്നേഹമേ
നിൻ സാമീപ്യത്താൽ നിറയുന്നെൻ മനവും
ബേബിസബിന