ശ്രീകുമാർ ഉണ്ണിത്താൻ✍

വടക്കേ അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ .അമേരിക്കൻ മലയാളികൾ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫൊക്കാനാ ജനറല്‍ കൺവൻഷൻ ചരിത്രത്തിന്റെ താളുകളിൽ ഇടം തേടുകയാണ്.

.അമേരിക്കൻമലയാളി ഇതുവരെ കാണാത്ത കലാപരിപാടികൾക്കായിരിക്കും കാഴ്ചക്കാരാകാൻപോകുക. കലാപരിപാടികൾക്ക് ഒപ്പം പലതരത്തിലുള്ള ഗെയിംസും ഉൾപെടുത്തിയിട്ടുണ്ട്. അതിൽ
പ്രധനമായത് ചിട്ടുകളി മൽസരമാണ് , 28 , 58 എന്നീ വിഭാവങ്ങളിലായി നടത്തുന്നതാണ്.അതിന് നേതൃത്വം നൽകുന്നത് ജിമ്മിച്ചൻ (ഡിട്രോയിറ്റ് ) മാമ്മൻ സി ജേക്കബും ആണ്.

ഫൊക്കാനാ കണ്‍വന്‍ഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്‌ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ജൂലൈ ഏഴിന് രാവിലെ പത്തുമണിക്ക്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാന്നത്തിലാണ്‌ കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രക്ക് ശേഷംഇരുനൂറ്റിയൊന്നു വനിടകളുടെ സാമുഖ തിരുവാതിരയും ഉണ്ടായിരിക്കുനതാണ്. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്‌ഘാടനം നിവഹിക്കും , അമേരിക്കയിലെയും ഇന്ത്യയിലേയും പ്രശസ്‌ത സാംസ്‌കാരിക- രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിക്കും, മലയാള സിനിമ രംഗത്തെ ഒരു താരനിരതന്നെ ഈ കണ്‍വന്‍ഷനിൽ ഉടനിളം പങ്കെടുക്കും.

ചിട്ടുകളി മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്‌സ് ആയ ജിമ്മിച്ചൻ (ഡിട്രോയിറ്റ് ) മാമ്മൻ സി ജേക്കബുമായി ബന്ധപ്പെടുക.

By ivayana