ബിന്ദു വിജയൻ ✍
ഈദ്മുബാറക്കിൻ ഇശൽതേൻകണങ്ങൾ
ഇറ്റിറ്റുവീഴുന്നു പാരിലാകെ
തക്ബീർധ്വനികൾ മുഴങ്ങുന്നു നീളെ
കരുണക്കരങ്ങൾ ഉയർന്നിടട്ടെ
അല്ലാഹുവിന്റെ നാമത്തിലെങ്കിലും
വല്ലായ്മ ചെയ്യാതിരിക്കട്ടെ ലോകം..
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്കല്ലാഹുമ്മ
ലബ്ബൈക്കല്ലാഹുമ്മ …ലബ്ബൈക്കല്ലാ
അല്ലാഹുവിന്റെ അർശിലേക്കായിരം
ദുആചെയ്തുനീട്ടും കരങ്ങൾക്കു പുണ്യം !
സക്കാത്തു നൽകി , സദഖ നൽകി
ദുനിയാവിൽ സ്വർഗ്ഗം ഒരുക്കിടേണം….
അഹദോന്റെ സ്നേഹം നുണഞ്ഞിടേണം
തിരുനബി ചൊല്ലിപ്പഠിപ്പിച്ചതൊക്കെയും
ഖൽബിന്റെ ചുവരിൽ പതിച്ചിടേണം
മൂത്തുറസൂലിന്റെ ചര്യകൾ മാനവ –
നന്മയ്ക്കു നമ്മൾ പകർന്നിടേണം
ഇറയാേന്റെ ഇഷ്ടം നുകർന്നിടേണം.
എല്ലാ സഹോദരങ്ങൾക്കും വലിയ പെരുന്നാൾ ആശംസകൾ (അൻസാരി ബഷീർ മാഷ്& Sabaah Salam )