രചന : ഷിബുകണിച്ചുകുളങ്ങര

ഹരിയിൽലയിച്ചിടാം ഞാൻ
ഉഴലും മനസ്സിൽത്രാണിയാകൂ
കൃഷ്ണാ നാമംപാടീടാം ഞാൻ
കദനഭാരങ്ങൾ വരികളാക്കാം
ദ്വാരകാവാസികൾ തൻ ഭാഗ്യം
ദ്വാപരയുഗത്തിൽ കൂട്ടായത്
ആമോദമാഘോഷം വന്നീടും
ഹാ സ്വർഗ്ഗീയം തന്നെ വാസം
മധുവനംകളിയാടും തുമ്പികളും
പൂക്കളും പിന്നെ പൂംപൊടികളും
കണ്ണന്റെ കൂടെ കളിച്ചീടുമ്പോൾ
യമുനയും അലകളിളക്കിടുന്നു
ഓമൽപുരികം കറുപ്പഴകിൽ
നയനങ്ങളോ പറയുക വേണ്ട
ശൃംഗാര ഭാവം കണ്ണഴകിൽ
കവിളിണകളോപറയുകവേണ്ട
കോലക്കുഴലിന്റനാദവിസ്മയം
പൈക്കിടാവോ താളംതുള്ളൽ
അനവദ്യസുന്ദരംഅവർണ്ണനീയം
മലർവാടി തന്നിലെകേളികൊട്ട്
ആട്ടവും പാട്ടും പിന്നെകോലുകളി
കള്ളത്തരം പിന്നെകണ്ണ്കെട്ടിക്കളി
ഗോപികമാരുംകുസൃതികളങ്ങനെ
കണ്ണന്റെ കുറുമ്പും ഹാഎന്ത് ഭംഗി
കലിയുഗവാസികൾക്കോ പ്രിയം
അല്ലലകറ്റും ഗുരുവായുപുരേശൻ
സ്വർഗ്ഗീയമായി വാണരുളുന്നു
ഭക്തസഹസ്രം തൊഴുതീടുന്നു
നിർമ്മാല്യദർശനം ജന്മപുണ്യം
നേദ്യസമർപ്പണം ഭക്തലക്ഷം
ശയന പ്രദക്ഷിണം പാപശമനം
പൂജകളെല്ലാം ഭക്തവിശേഷം
വ്യാധികൾക്കിന്നു പഞ്ഞമില്ല
ഗതിവിഗതികൾ യാത്ര തന്നെ
കാലഗതി ഇരുണ്ടുവെളുക്കുന്നു
കണ്ണൻപുഞ്ചിരിതൂകി നില്ക്കുന്നു
ശ്ലോകങ്ങൾ കീർത്തനമനവധി
എഴുതുമ്പോൾ പാടുമ്പോ നിരവധി
എല്ലാവർക്കുമെപ്പോഴുമിമ്പം തന്നെ
കേൾക്കേണ്ടതാമസംതൊഴുതീടുന്നു
രാഗങ്ങൾ താളങ്ങൾ ചേരുകിൽ
കാർവണ്ണന്റെ ഗാനങ്ങൾ ധാരാളം
പാടുമ്പോൾ കേൾക്കുമ്പോൾ ഹാ
ഭക്‌തലക്ഷങ്ങൾ ഭജനം കൃഷ്ണാ
ചിന്തിച്ചു ചിന്തിച്ചു വശംകെടണ്ടാ
ആപത്ബാന്ധവൻ കൂടെയുണ്ട്
തെളിഞ്ഞ് കത്തും ദീപപ്രഭയിൽ
നന്ദകുമാരന്റെ ശോഭയുംകാൺക
മയിൽപ്പീലിതുണ്ടുംമൗലിയിലുണ്ട്
മഞ്ഞപ്പട്ടാംബരം അഴകായുണ്ട്
കൈവള കാൽത്തളഅലങ്കാരമായും
പിന്നെ തോൾ വളകളുംഭംഗിയായ്
വെണ്ണക്കുടങ്ങൾ ചാരത്തായുണ്ട്
കണ്ണന്റെ കാപട്യംഅധരത്തിലുണ്ട്
തെച്ചിപ്പൂമാല , മുല്ലമാല പിന്നെ
ഏറെ പ്രിയകരമാം തുളസിയുമുണ്ട്
നന്നായ് അരച്ചെടുത്തചന്ദനമുണ്ട്
സൗഗന്ധികത്തിനോവാകപ്പൊടിയും
അഞ്ജനശിലയിലമരുന്ന ഭഗവാനേ
നിന്റെ തൃപ്പാദം ഞാൻകുമ്പിടുന്നേൻ
നന്നായ് ഭജിക്കുക നാരായണനെ
ചെറു കുറുമ്പുമായെന്നും കൂട്ടിനുണ്ടാം
നന്നായ് ചൊല്ലുക കീർത്തനങ്ങൾ
നാരായണം ഭജേ നാരായണ …!

ഷിബുകണിച്ചുകുളങ്ങര

By ivayana