രചന : ജയേഷ് പണിക്കർ✍
നിശ്ചയമില്ലിതിനൊന്നുമെന്നും
നിത്യവുമിങ്ങനെ വന്നു പോകും
സത്യത്തിലാരിന്നു നാമെല്ലാമേ
വിശ്വാസമെന്നതങ്ങൊന്നു മാത്രം
വേഷങ്ങളങ്ങനെയോരോന്നായി
വേദിയിലങ്ങനെയാടുവതും
കർത്തവ്യമോരോന്നു ചെയ്യുന്നതാ
കൺമുൻപിലായിന്നു കാണുന്നവ
കൃത്യതയോടെ നിയോഗിപ്പതു
സൃഷ്ടികർത്താവെന്നറിവതില്ലേ
ഞാനെന്ന ഭാവത്താലാരുമിന്ന്
ജ്ഞാനത്തിനേതും വില നൽകില്ല
പാതകൾ മുൻപിലതേറെയുണ്ട്
പോകുവതേതെന്നു വ്യക്തമല്ല
ഈശ്വര കല്പിതമല്ലാതെയൊന്നുമേ
സാധ്യതമതാവില്ലയീ ഉലകിൽ.