രചന : ബാബുരാജ് !✍
എരിഞ്ഞടങ്ങിയ പകൽ സൂര്യന്
ചക്രവാളത്തിൻ്റെ കറുത്ത പക്ഷി
കാവൽക്കാരൻ!
പേറ്റുനോവറിയാത്ത കന്യാസ്ത്രീ
ഇവനെ കൂടി എന്നു പറഞ്ഞത്
രക്തം പുരണ്ട ആണിതുമ്പത്ത്
നോക്കിയാണല്ലോ?
ഞാൻ യാത്രയിലൊറ്റപ്പെട്ട ഓർമ്മ!
രാത്രിയിൽ നിന്നും കടഞ്ഞെടുത്ത
വെളുപ്പാണ് എൻ്റെ ചിരി ബാക്കിക ൾ!
വിഷക്കറ പുരണ്ട അതിൻ്റെ
വെണ്മ ആരേയും മയക്കിയെടു
ക്കുന്നല്ലോ?
ജീവിതം നിതാന്തമായ
മരണക്കെണിയാണ്……….
അടിമ ഉടമയോട് പറഞ്ഞതിങ്ങനെ
യാണ്!
ഞാനാണ് നിന്നെ നിലനിർത്തുന്നത്!
ഉടമ ചിരിക്കുന്നുണ്ട്!
ഭൂഗോളം ഉലയുന്നുണ്ട്!
ഇടിവെട്ടേറ്റ് ഹൃദയകവാടങ്ങൾ
തകരുന്നുണ്ട്!
ഇരുട്ടിൻ്റെ ചൂടു കൊണ്ട് ചിരി
മായുന്നുണ്ട്!
ആശ്വാസങ്ങളുടെ വചനങ്ങൾ
കേട്ട് കരൾ കരയുന്നുണ്ട്!
ഞാൻ പകൽ സൂര്യനൊരു ദൂതൻ !
ഞാൻ ചക്രവാളത്തിൻ്റെ
കറുത്ത പക്ഷി!
ഞാനീ കടലിനെ തടഞ്ഞു
നിർത്തട്ടെ!