രചന : സതി സുധാകരൻ പൊന്നുരുന്നി✍

മലർവാക പൂക്കുന്ന നാളിൽ,
കുട്ടികളഞ്ചാറു പേരും
മാങ്കനി വീഴുന്ന കാത്ത്,
തൈമാവിൻ ചോട്ടിലിരുന്നു.
കല്പകവൃക്ഷത്തണലിൽ
കുട്ടിക്കൊമ്പൻ ഗണേശൻ, കുട്ടികളോടൊത്തു കൂടി
തുമ്പിക്കൈ ആട്ടി നടന്നു.
മുറ്റത്തെ ചാമ്പ മരത്തിൻ ഉണ്ണിപ്പൂവൊന്നു വിരിഞ്ഞു കുട്ടികളാർത്തു ചിരിച്ചു
കുയിലമ്മ പാടി നടന്നു.
തെക്കിനിത്തോട്ടിലെ നീറ്റിൽ നീലാംബലൊന്നു വിരിഞ്ഞു
വെയിലേറ്റു വാടാതിരിക്കാൻ കുട പിടിച്ചങ്ങനെ നിന്നു.
കുട്ടിക്കുറുമ്പൻ ഗണേശൻ ഓടിത്തളർന്നവൻ നിന്നു.
കുട്ടികളെല്ലാരുമൊത്ത്
പാലും പഴവും നിരത്തി.
അവിൽ, മലർ, ശർക്കര നെയ്യും, കൂടിക്കുഴച്ചങ്ങു വച്ച്
കുട്ടിഗണേശനു നല്കാൻ കുട്ടികൾ മത്സരമായി.
തുമ്പിക്കൈ ഒന്നവനാട്ടി, കുടവയർ ഒന്നു തഴുകി,
നിവേദ്യം വാരിയെടുത്ത് കുംഭനിറച്ചവൻ നിന്നു.

സതി സുധാകരൻ

By ivayana