രചന : മോഹൻദാസ് എവർഷൈൻ ✍

പരിഭവം പറയാൻ മറന്ന് പോയി….
ഞാൻ പരിരംഭണത്തിൽ മയങ്ങി പോയി…
പരിണയകഥയിൽ ഞാൻ ലയിച്ചു പോയി..
ഞാൻ…പാടാൻ മറന്നൊരു പൈങ്കിളിയായി.
(പരിഭവം….)
കളിവാക്ക് പറഞ്ഞെന്റെ അരികത്തണഞ്ഞപ്പോൾ
കരയാൻ വിതുമ്പും കരിമുകിലായ്…
അധരത്തിലാമുദ്ര ആദ്യം പതിഞ്ഞപ്പോൾ
അകതാരിലുന്മാദം അലയടിച്ചു..
എന്റെ കവിളൊരു കുങ്കുമപാടമായി….
(പരിഭവം….)
മഴവില്ലഴകുള്ള സ്വപ്‌നങ്ങളിൽ
മാലേയ മണിഞ്ഞെൻ മണിമാരനെത്തുമ്പോൾ..
മനസ്സിലെ മന്ദാര മാലചാർത്തും…
കരളിൻ മണിയറയിൽ ഞാൻ മധുപകരും…
( പരിഭവം…)

By ivayana