രചന : സതി സതീഷ്✍
നമ്മൾ വീണ്ടും
പരസ്പരം അറിയാവുന്ന
അപരിചിതർ ആയി
എങ്കിലും..
നീയെന്ന പ്രണയം
വേദനയാണെങ്കിലും
അതിലും വലിയൊരു
സന്തോഷം ഇല്ലെന്നിരിക്കെ
എൻ്റെ മാത്രം സ്വന്തമായ പെയ്തുതീരാത്ത
മഴയായി നീയെന്നും
എൻ്റെ മനസ്സിൽ
നിന്നു ചിരിക്കുന്നുണ്ട്..
നിൻ്റെ മൗനത്തിനെന്നെ വേദനിപ്പിക്കാനാവുമെങ്കിലും
എന്നെ കൊല്ലാനാവില്ല
കാരണം നീ തന്ന
മുറിവുകൾക്ക്
നിൻ്റെ ഇഷ്ടത്തിൻ്റെ
ആഴത്തിലേക്കിറങ്ങാൻ
കഴിയില്ല എന്തെന്നാൽ
ഒരിക്കലും കൂട്ടിമുട്ടാത്ത
സമാന്തരജീവിതങ്ങൾ
എങ്കിലും ..
നമ്മൾ ഒന്നിച്ചുമാത്രം
നിൽക്കുന്ന ജന്മങ്ങളാണ്.