പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി
എഴുതപെടേണ്ട വികാരം പ്രണയവും വിരഹവുമൊന്നുമല്ല…
“വിശപ്പാണ്.” വിശപ്പിന്
അപ്പുറത്തായി മറ്റൊന്നും തന്നെ ഇല്ല.
മറവിയില്‍ കാലം മായ്ച്ചെടുക്കാത്ത വിരഹമില്ല….
ഇരുണ്ട കുറേ
ഭൂഖണ്ഡങ്ങളുണ്ട്
വെളിച്ചം കടന്നു വരാത്ത
വിശപ്പിന്റെ ലോകത്ത്.
ദൈവം ,മതം ഇതൊന്നും
അവിടെ വികാരങ്ങളല്ല
അവരറിഞ്ഞ ഏക വികാരം വിശപ്പാണ്.
അവിടെ പെറ്റുവീണ കുഞ്ഞിന്റെ
വായിൽ തിരുകുന്ന മുലകണ്ണിന്
മുലപാലിന്റെ കഥയൊന്നും
വിളബാനുണ്ടാവില്ല
നിറം വറ്റിയ ചോരചാലിന്റെ രക്ത ഗന്ധം.
പത്തുമാസം ചുമന്ന് പെറ്റ പെണ്ണിന്
വയറൊഴിയുമ്പോൾ
ആകാശപക്ഷികൾ എറിഞ്ഞ് കൊടുത്ത
റൊട്ടി കഷ്ണം പോലും വായിൽ
കൊടുക്കാനില്ലാതെ
പെറ്റ പാപത്തിന് ചത്തു പോകുന്ന
കുറെ കറുത്ത ജന്മങ്ങൾ.
ശരീരത്തിന് ആകാര വടിവില്ലാത്തതിനാൽ
തലയും ,മുലയും പീഡന വിഷയമായിരുന്നില്ല
അവിടെ പെണ്ണ് ഒരു വിഷയമല്ലായിരുന്നു.
ആണ്‍ വർഗ്ഗത്തിന്റെ ഉദ്ധാരണം പരബര കൂട്ടാനല്ല മറിച്ച് അതെന്തിനാണെന്ന് അറിവില്ലായിരുന്നു.
അവിടെ വിശക്കുന്നവന്റെ അടിവയറ്റിലെ
നിലവിളി കൊണ്ട് പാട്ട് പാടിയാൽ
ഇഴഞ്ഞ് ചാവുന്നവന്റെ നിസ്സഹായത
കൊണ്ട് നിലവിളിച്ചാൽ വിശപ്പിന്പ്പുറം ഒന്നും ..ഒന്നും ..ഒന്നുമറിയാതെ
ചാവും മുൻപ് മാനം നോക്കി കൈ ഉയർത്തി
രക്ഷിക്കാൻ ചങ്കുപൊട്ടി കണ്ണടക്കുമ്പോളും
ദൈവമത് കാണില്ല കേൾക്കില്ല അവിടെ അവതരിക്കില്ല.
അവിടെ അബലവും ,പള്ളിയും
പണിഞ്ഞ് അവനെ ഊട്ടാൻ
കറുത്ത ദരിദ്രന്റെ കൈയിൽ
കടം വാങ്ങിയ കാൽകാശില്ല.
ദൈവമേമേ നീ അവിടെ ചെന്ന്
അവരെയൊന്ന് കാണണം
നിന്നെ വിശന്ന് തളർന്ന
ആ കണ്ണുകൾ കാണില്ല.
ദൈവമേ നീ തളരരുത്
അവരോട് നീ പറയണം ഞാനാണ്
ദൈവമെന്ന്. അവർ വിശ്വസിക്കില്ല
കാരണം അവർ നിന്നെ അറിയാത്തവരാണ്.
അവിടെ ചെന്ന് അവരെ കാണുമ്പോൾ
പിടഞ്ഞ് ചാവുന്ന ഒരുത്തന്റെ വായിൽ
ഒരു ഉരുള ചോറ് നീ കൊടുക്കണം
ചാവും മുൻപ് ഭക്ഷണം എന്ന
വസ്തു അവൻ ഒന്നറിയട്ടെ.
മരണം കഴിഞ്ഞാൽ
പട്ടിണിയാണ് ഏറ്റവും വലിയ
ജീവിത യാഥാർത്ഥ്യം ;
ഏറ്റവും വലിയ സമര മുഘവും അതുതന്നെ..!