രചന : ഹരിദാസ് കൊടകര ✍️

വെളുപ്പിനേ നട തുറക്കും.
വലിയക്ഷരത്തിൽ-
വിലാപമാകയാൽ-
ഉണർന്നെന്ന് തോന്നും ചിലപ്പോൾ.

ഹരിതം വാക്യാന്തമാകയാൽ
ചെടിയിലൂടൂറി മന്ത്രമന്ദം
താണിരിക്കാം തറയിൽ
പൂരക കാലം വരേക്കും

ശമനതാളം നിറക്കാൻ
ആശ്രിതം ആശയുംകൂട്ടി
പെരുകും വയറുനിറയെ
ദിക്കുപാക്കും ഋതുച്ചോറ്

ഇടതു കോച്ചിയ-
നിർഭാഗ്യനെറ്റിയിൽ-
സ്വേദമുരുളും പുരളും-
സൗമ്യമണിയും-
മൂവിരൽ ഭസ്മം.

സത്ഗർഭഭൂമി !
തലയുയർത്തി-
ചെവി വിടർത്തി നിന്നു.
ഇനിയും പുലരുവാൻ ആശ.

ഹരിദാസ് കൊടകര

By ivayana