രചന : പ്രകാശ് പോളശ്ശേരി✍️
ആർദ്രമീ രാവിൽ ഒറ്റക്കിരിക്കെയെൻ
ആരോമലേ നിൻകാഴ്ച തെളിയുന്നല്ലോ.
പൂത്തുലഞ്ഞോരു ചേതികവള്ളിയോ
പൂത്തൊരു കാപ്പിപ്പൂകാഴ്ച തന്നതോ
മുറ്റംനിറച്ചു വെൺതാരകൾ വന്നിട്ടു
പൊട്ടിച്ചിരിച്ചെന്റെ ഉള്ളം കവർന്നതോ
ആരാണു നീയെന്നോമലേ ഇന്നെന്റെ
ഉള്ളകം തന്നിലെന്നുമുണ്ടാകുമോ
കേൾക്കുന്ന നിന്നുടെ സ്വനസൗഭാഗ്യം
എത്രമേൽ കാമ്യമാണെന്നറിയുന്നു ഞാൻ
സായന്തനങ്ങളിലെന്നുടെസായൂജ്യഭാഗമായി
നിന്നുടെകാഴ്ചകൾതന്നിരുന്നു.
ഏതോ പുരാതന രാജ്യത്ത് നമ്മളൊരു പക്ഷേ
രാജാവും രാജ്ഞിയുമായിരുന്നോ
ഇന്നു നീയേറെ സന്തോഷത്തിലാണല്ലോ
പൂർവ്വ ജന്മകാമുകൻ വന്നതിലാണോ
ഏടുകൾ മറിയവെ അടരുകളിളകുമ്പോ
ഞാനുമാകൂട്ടത്തിലുണ്ടായിരുന്നോ
ഉണ്ടായിരിക്കാം ഇല്ലായിരിക്കാം
വിദുരനല്ലല്ലോഞാൻ വെറുംമനുജനല്ലെ
കണ്ണിൽ തിളക്കം നിറപുഞ്ചിരി പിന്നേയോ,
നിന്നോമൽച്ചുണ്ടുകൾക്കെന്തുഭംഗി,
മുറ്റത്തെപ്പുൽമെത്തയിൽ ഹിമകണം ചുംബിക്കെ
ആർദ്രമായ് നിന്നെക്കൊതിച്ചു പോവും
ഒന്നും പറയില്ല ചില നേരമെന്നാലുo
ഏറെ വാചാലമാകും ചില സന്ധ്യകളിൽ
അന്നു വസന്തം വിരിയുന്നു നമ്മളിൽ
വാനിൽ നിറയെ നക്ഷത്രക്കുഞ്ഞുങ്ങളും
സ്വപ്നങ്ങൾവളരുംത്രിസന്ധ്യകൾപൂക്കും
നീലരാവിലോപിന്നെപറയേണ്ടല്ലോ
ധ്രുതകമ്പിതം പിന്നെകാദംബരം,
കാദ ബരപ്പൂക്കൾ വിരിഞ്ഞിറങ്ങും
ഒത്തിരി ദൂരത്തായ് മണ്ണിൻ വിശപ്പടങ്ങി
ജലകണങ്ങളങ്ങനെ ഇറ്റിറ്റുവീഴുകയും
കുത്തൊഴുക്കു കുറഞ്ഞ കാടിന്നുള്ളറ
യിൽ ചീവീടിൻ രാഗങ്ങൾ കേട്ടു തുടങ്ങും
അതുവരെനമ്മുടെകർണ്ണപഥങ്ങളിൽ
വേറേതോലോകത്തെ രാഗങ്ങളായിരുന്നു.