രചന : ജയരാജ്‌ പുതുമഠം✍

അറിവില്ലായ്മയുടെ
അതിസാര പീഡയോ
അറുപത് കഴിഞ്ഞതിൻ
അതിജീവന ജഡതയോ

അറിയുകില്ലിനിയും
അഭിനിവേശത്തിൻ
അരികിലൂടൊഴുകുമെൻ
അടരുകളിലെ അനുരാഗപർവ്വം

അറിയുന്നു ഞാനിവിടെ
അലങ്കാരവേദങ്ങൾ വിളമ്പിയ
അധിനിവേശത്തിൻ
അശാന്തി പ്രസരണങ്ങൾ

അറിയുവാൻ ത്വരയുണ്ടതിൻ
അകതാരിൻ പൊരുളുകൾ
അവനിയുണ്ടോ അറിയുന്നു
അകലെയുള്ള അനുദിതധാമങ്ങൾ.

വര: Ima babu 

ജയരാജ്‌ പുതുമഠം

By ivayana