രചന : നിഷാ പായിപ്പാട്✍

അരണ്ട വെളിച്ചത്തിന്റെ അസുലഭ നിമിഷങ്ങളിൽ കരങ്ങളിൽ അളവുകോലിലില്ലാതെ വളരെ ആത്മാർത്ഥതയോടെ ഗ്ലാസ്സുകളിലേക്ക് കൃത്യതയോടെ ,സൂക്ഷ്മതയോടെ കയ്പ്പുള്ള ഒരു നിറം ആനന്ദമുള്ള മനസ്സോടെ പകർന്ന് നൽകുന്ന നിമിഷം ….


അത് കുടുംബത്തിലെ, തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും മറന്ന് എല്ലാം മറന്ന് ഹൃദയ നൊമ്പരങ്ങൾ മറന്ന് സന്തോഷത്തെ സ്വാഗതം ചെയ്യുന്ന ആത്മബന്ധ ആത്മാർത്ഥത നിറഞ്ഞ മൂഹൂർത്തം അതാണ് സാധാ മലയാള ഭാഷയിൽ വർത്തമാന രീതിയിൽ പറഞ്ഞാൽ “കള്ളുകുടിപ്പാർട്ടി ” വീമ്പു പറച്ചിലും ഊറ്റി കൊടുക്കലും ,നാവു കുഴച്ചിലും ടച്ചിങ്ങ്സും ഫീൽങ്ങ്സും ഒക്കെയായി മനസ്സ് വേറെ ഒരു ലോകത്തേക്ക് യാത്ര പോകുന്ന …
ആഘോഷമൂഹൂർത്തം താളം പിടിച്ചും , താളം കൊട്ടിയും പാട്ടു പാടിയുംകപ്പലണ്ടിയും കശുവണ്ടിയും കൊറിച്ച് നാരാങ്ങാ ,മാങ്ങാ . നെല്ലിക്കാ ,ഈന്തപ്പഴ അച്ചാർ തൊട്ടുനക്കി തൊട്ടുനക്കിപതുക്കെ തുടങ്ങി പതുക്കെ പതുക്കെ കഥകളും തർക്കങ്ങളും ബഹളത്തിലുമൊക്കെയായി വായിലിട്ട് ചവച്ചാൽ പൊട്ടാത്ത പോത്തിറച്ചിയും വായ്ക്കും നാവിനുമൊപ്പം സഞ്ചരിക്കുന്ന പൊറോട്ടയും , ( പിന്നെ ചിക്കനു കാണും ) കൂട്ടി ഒരു പിടുത്തം


ഇതിനിടയിൽ ലൈറ്ററോ , തീപ്പെട്ടിയോ കൊണ്ടൊരു ആശ്വാസം അത് പുകയായിതത്തി കളിച്ച് കത്തിയമരുന്ന നേരത്ത് സിഗരറ്റ് ചാരം തട്ടി കളഞ്ഞ് അങ്ങനെ ഇരിക്കുമ്പോൾനുരഞ്ഞ് പൊങ്ങുന്ന പതയുമായി “അടി അളിയാ” എന്നൊരു കരം നീട്ടൽ അത് നാവിൽ കയ്പ്പുതന്ന്സിരകളിൽ പടർന്നു കയറുന്ന നേരം ലഹരി പടർന്നു കയറുമ്പോൾ കെട്ടഴിഞ്ഞ നെല്ലിക്കാ ചാക്കുപോലെ കഥയും ,കഥാപാത്രങ്ങളും അവിടെ പിറക്കുകയാണ് .


പിന്നീട് മിഴിയിലും മനസ്സിലും കിട്ടുന്ന അനുഭൂതി അതാണ് മറ്റെന്തിനേക്കാളും മദ്യവട്ടമേശ സമ്മേളനത്തിന്റെ ഒരു വലിയപ്രത്യേകതയായി അതിനെ വിലയിരുത്തുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് മാറി നിന്ന് കണ്ടിട്ടുള്ളത്
അപ്പോൾ പരിചിതമാകുന്ന വ്യക്തികളോട് പോലും ഒരു പ്രത്യേക സ്നേഹം അടുപ്പം ഒടുവിൽ സ്വന്തം പോക്കറ്റിൽ നിന്ന് വീതം കൊടുക്കേണ്ട നേരത്ത് മാത്രം ബോധം മറയാതെയും മറഞ്ഞപോലെയും ഒരു അഭിനയം വാരിയെറിയുന്നവരും ഉണ്ടാകാം
സ്വാർത്ഥതയുടെ ലോകത്ത് ഒരു രാജാവ്


സ്വന്തംഭാര്യയോ കുടുംബമോ കുട്ടികളോ അച്ഛനോ അമ്മയോ സഹോദരിയോ , സഹോദരനോഒന്നും ചിന്തയിൽ വരാത്ത ഒരു സമയ ദൈർഘ്യവേള എല്ലാം കഴിഞ്ഞ് കൂടുതൽ അകത്ത് ചെന്നാൽ പെടാപ്പാടായി മാറുന്ന അവസ്ഥ സ്വന്തം പാദങ്ങൾ പോലും താങ്ങി നിർത്താൻ സഹായിക്കാത്ത അവസ്ഥ അതല്ലാതെ നിയന്ത്രണം പാലിക്കുന്നവരും ഉണ്ടാകാം അതാണ് അതിന്റെ ഒരു ലോകം ഞാനിവിടെ ഒരാളെയും കുറ്റപ്പെടുത്തുന്നില്ലാ നല്ലതെന്നോ ചീത്തയെന്നോ പറയുന്നില്ലാ അത് തികച്ചും വ്യക്തിതാല്പര്യമാണ് എന്നാൽ ഒരു സത്യം ഉണ്ട് “കുടുംബമാണ് സ്വർഗ്ഗം ആരോഗ്യമാണ് സമ്പത്ത് ” അത് തിരിച്ചറിയുന്നവർ മാത്രമാണ് ബുദ്ധിമാന്മാർ.

By ivayana