രചന : മംഗളൻ എസ് ✍

വിഷയില പിച്ചിയുണക്കിയുണ്ടാക്കി
പുകയിലയെന്നോമനപ്പേരുനൽകി
ചെമ്മെത്തെറുത്തവ ബീഡികളാക്കി
മൂലത്തിൽ നല്ലോരരിപ്പും പിടിപ്പിച്ച്
ചേലിൽത്തുമ്പത്ത് തീയുംകൊളുത്തി
ചുണ്ടിൽപ്പിടിപ്പിച്ചങ്ങാഞ്ഞു വലിച്ച്
ബീഡി.., സീഗറെറ്റ്, ചുരുട്ടുകഞ്ചാവിനു-
മടിമകളായ് വഴിതെറ്റുന്നു തലമുറ!
ഉണ്ണാനുടുക്കാനുമില്ലെന്നിരുന്നാലും
മണ്ടന്മാർ തൊണ്ടയിലേറ്റും വിഷപ്പുക!

പലവിധ പുകയിലയുല്പന്നങ്ങൾ വാങ്ങി
പതിയെക്കീഴ്ച്ചുണ്ടിനടിയിലമർത്തുന്നു!
പുകയില ചേർത്തുമുറുക്കി നീട്ടിത്തുപ്പി
പരിസപരം വൃത്തികേടാക്കുംകേമന്മാർ!
പുകയിലയുല്പന്ന ലഹരി തേടുന്നവർ
പലതുണ്ടടിമകളർബുദ രോഗത്തിൻ!

ചുണ്ടിലും വായാലും ശ്വാസനാളത്തിലും
ശ്വാസകോശത്തിന്നറകളിലത്രയും
ബീഡിക്കറകൾ സമ്മാനിച്ച പാടുകൾ
കരിമ്പുകയേറ്റു മരിച്ചകോശങ്ങളും!
ശ്വാസം മുട്ടൽ..,രുചിക്കേടും ചുമയം
നിങ്ങൾ സ്വയം വരുത്തീടുന്നു കൂട്ടരേ!

മദ്യശാലകളിൽ വരികളും നീളുന്നു!
മദ്യം കുടിച്ചു മദോന്മത്തരാകുന്നു!
മങ്കമാരോടുള്ളിലാസക്തിയേറുന്നു!
മറ്റു ചിലരാണേൽ പാമ്പായി മാറുന്നു!
മാനവർക്കാകെയും ശല്യമായ് മാറുന്നു!
മദ്യം കുടിച്ചില്ലേൽ ദേഹം വിറക്കുന്നു!
മാനസിക രോഗിയായ് ചിലർ മാറുന്നു!

മദ്യം, മയക്കുമരുന്നുകളൊക്കെയും
മാനവർ വർജ്ജിച്ചാൽ സർവ്വം ശുഭകരം
മാറ്റുവിൻ അർബുദമേറ്റുവാങ്ങീടാതെ
മാറാരോഗങ്ങൾക്കടിമയായ് മാറാതെ.

By ivayana