രചന : ജയേഷ് പണിക്കർ✍
വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻ
വാനവും ഭൂമിയുമെല്ലാർക്കുമായ്
അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്
അങ്ങനെ വന്നു പിറന്നു നാമൊക്കെയും
മായാമയനാകുമാരോ ഒരാളെന്നും
മായയിലങ്ങനെ നമ്മെ വഴികാട്ടി
നടത്തുന്നു
മാനവൻ സൃഷ്ട്രാവായ് മാറിടും നേരം
മാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നു
നന്മയും തിന്മയുമിടകലർന്നെത്തുമീ
മാനവ ജീവിത വേദിയിതിൽ
കാരണമുണ്ടിതിനേതിനും പിന്നിലായ്
കാണാതെ പോകും ചിലതിനെ
ശാസ്ത്രവും ,ശക്തിയുമൊത്തു
ചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണം
ഏതൊരു
വഴികാട്ടിയാവണം
നന്മ തൻ
പൂനിലാവെങ്ങും വിരിച്ചീടുവാൻ.